കൊച്ചി: തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി പോസ്റ്റര്‍ ഒട്ടിച്ച് ഇനി സമയം കളയേണ്ട. സ്ഥാനാര്‍ഥികളുടെ ചിഹ്നവും പേരുമൊക്കെ തൂക്കിയിടാവുന്ന പോസ്റ്ററും ബാഡ്ജുമടക്കം ട്രെന്‍ഡി ഐറ്റങ്ങള്‍ വിപണിയില്‍ ലഭ്യമാണ്.
തൊപ്പി, ബാഡ്ജ്, ഡിസ്പോസബിള്‍ മാസ്ക്, നമ്മുടെ ചിഹ്നം എന്നെഴുതിയ പോസ്റ്റര്‍, കൊടി, ബലൂണ്‍, ഷാള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പ്രചാരണ സാമഗ്രികളാണ് സ്ഥാനാര്‍ഥികളെയും രാഷ്ട്രീയപാര്‍ട്ടികളെയും കാത്തിരിക്കുന്നത്.
കൊടികള്‍ക്ക് പത്തു രൂപ മുതല്‍ 45 രൂപ വരെയും തോരണം മീറ്ററിന് മൂന്നു രൂപ മുതലും തൊപ്പി ഒന്നിന് 12 രൂപയും ഷാളിന് 35 രൂപയുമാണ് വില. നമ്മുടെ ചിഹ്നം എന്നെഴുതിയ റൗണ്ട് ബാഡ്ജിന് 35 രൂപ, പേപ്പര്‍ പ്രിന്റിലുള്ള നമ്മുടെ ചിഹ്നത്തിന് 1000 എണ്ണത്തിന് 650 രൂപ, ചിഹ്നങ്ങള്‍ പ്രിന്റ് ചെയ്തിട്ടുള്ള ബലൂണ്‍ ഒന്നിന് നാലു രൂപ, സ്റ്റിക്കോടു കൂടിയ ബലൂണിന് പത്തു രൂപ എന്നിങ്ങനെ പോകുന്ന വില നിലവാരം.

