മുംബൈ: കാമുകിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. ബീഡ് സ്വദേശിനി ദിവ്യ നിഗോട്ട്(20) ആണ് കൊല്ലപ്പെട്ടത്. ഗണേഷ് കാലെ(21)ആണ് ജീവനൊടുക്കിയത്.
പൂനെയിലെ റൂബി ഹാൾ ക്ലിനിക്കിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. ഗണേഷ് കാലെ ടെക്നീഷ്നും ദിവ്യ ക്ലിനിക്കിലെ നഴ്സുമായിരുന്നു.
ദിവ്യയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. തിരച്ചിലിനിടെ, സംഗമവാടി പ്രദേശത്തെ ഗണേഷിന്റെ വീട്ടിൽ നിന്ന് ദിവ്യയുടെ മൃതദേഹം കണ്ടെത്തി. തലേഗാവ് റെയിൽവേ ട്രാക്കിന് സമീപമാണ് ഗണേഷിന്റെ മൃതദേഹം കണ്ടെത്തിയത്.
ദിവ്യയുടെ മൂക്കിലും മുഖത്തും ആക്രമണത്തിന്റെ പാടുകളുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.

