കു​ളി​ക്കു​ന്ന​തി​നി​ടെ ഹീ​റ്റ​റി​ല്‍ നി​ന്നു​ള്ള വി​ഷ​വാ​ത​കം ശ്വ​സി​ച്ചു: 24-കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

ബം​ഗ​ളൂ​രു: കു​ളി​ക്കു​ന്ന​തി​നി​ടെ ഹീ​റ്റ​റി​ൽ നി​ന്ന് വി​ഷ വാ​ത​കം ശ്വ​സി​ച്ച് 24- കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം. മ​ദ​നാ​യ​ക​ന​ഹ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ തോ​ട്ട​ട​ഗു​ഡ​ദ​ഹ​ള്ളി​യി​ലാ​ണ് സം​ഭ​വം. ഹാ​സ​ന്‍ സ്വ​ദേ​ശി​നി​യാ​യ ഭൂ​മി​ക​യാ​ണ് മ​രി​ച്ച​ത്.

ന​വം​ബ​ർ 29നാ​ണ് സം​ഭ​വം. നാ​ല് മാ​സം മു​ൻ​പാ​യി​രു​ന്നു യു​വ​തി​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ​ത്. 15 ദി​വ​സം മു​ൻ​പ് ആ​ണ് ദ​ന്പ​തി​ക​ൾ വാ​ട​ക​യ്ക്ക് വീ​ട​ടു​ത്ത് തോ​ട്ട​ട​ഗു​ഡ​ദ​ഹ​ള്ളി​യി​ലേ​ക്ക് മാ​റി​യ​ത്. അ​വി​ടെ​വ​ച്ചാ​ണ് സം​ഭ​വം.

കു​ളി​ക്കു​ന്ന​തി​നി​ടെ ഗ്യാ​സ് ഗീ​സ​റി​ല്‍ നി​ന്ന് ചോ​ര്‍​ന്ന വി​ഷാം​ശ​മു​ള്ള കാ​ര്‍​ബ​ണ്‍ മോ​ണോ​ക്‌​സൈ​ഡ് വാ​ത​കം ശ്വ​സി​ച്ചാ​യി​രു​ന്നു മ​ര​ണം. പീ​നി​യ​യി​ലെ ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ജീ​വ​ന​ക്കാ​ര​നാ​ണ് ഭൂ​മി​ക​യു​ടെ ഭ​ര്‍​ത്താ​വ്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഇ​യാ​ള്‍ ജോ​ലി​ക്ക് പോ​യ ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment