തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ ബാംഗ്ലൂരിലേക്ക് രക്ഷപ്പെടാന്‍ സഹായിച്ച ഡ്രൈവറെയും സഹായിയെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.
ബാംഗ്ലൂര്‍ മലയാളിയായ ജോസാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലായത്. രാഹുലിന് താമസ സ്ഥലം അറേഞ്ച് ചെയ്ത് കൊടുത്ത മറ്റൊരാളും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഇരുവരെയും അന്വേഷണ സംഘം രഹസ്യ കേന്ദ്രത്തില്‍ വച്ച് ചോദ്യം ചെയ്യുകയാണ്.
രാഹുലിനെ പിടികൂടാന്‍ അന്വേഷണ സംഘം ബാംഗ്ലൂരിലെത്തിയപ്പോള്‍ രാഹുല്‍ രക്ഷപ്പെട്ടിരുന്നു. ബാംഗ്ലൂരില്‍ രാഷ്ട്രീയ റിയല്‍ എസ്റ്റേറ്റ് ബന്ധമുള്ളവരുടെ സഹായം രാഹുലിന് ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. മൂന്ന് സംഘമായാണ് അന്വേഷണം നടത്തുന്നത്.
പത്തനംതിട്ടയിലെ ചിലരും പാലക്കാട്ടെ ചില സുഹൃത്തുക്കളും രാഹുലിന് ഒളിവില്‍ പോകാന്‍ സഹായം ഒരുക്കിയെന്നുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചു.ഇതേ തുടര്‍ന്ന് അന്വേഷണസംഘം ചില സുഹൃത്തുക്കളെ നിരീക്ഷിക്കുകയാണ്.

