സിനിമയിൽ വന്നു, സ്വഭാവവും മാറി; ക്ലാസിൽ ഞാൻ ബാക്ക് ബഞ്ചറായിരുന്നെന്ന് ഹണി റോസ്

സി​നി​മ​യി​ല്‍ വ​ന്ന​തി​നുശേ​ഷ​മാ​ണ് ഒ​രു വ്യ​ക്തി എ​ന്ന നി​ല​യി​ല്‍ എ​ന്‍റെ സ്വ​ഭാ​വം മാ​റി​യ​ത്. ഒ​രു​പാ​ടു മാ​റ്റ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​യി​ട്ടു​ണ്ട്. സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് ആ ​സ്‌​കൂ​ളി​ലെ ഏ​റ്റ​വും സൈ​ല​ന്‍റാ​യ കു​ട്ടി​യാ​യി​രു​ന്നു ഞാ​ന്‍, ബാ​ക്ക് ബ​ഞ്ചി​ലാ​യി​രു​ന്നു സ്ഥി​രം. ക്ലാ​സി​ല്‍ ഉ​ണ്ടോ​യെ​ന്ന് നോ​ക്കി​യാ​ല്‍ കാ​ണാം എ​ന്നേ ഉ​ള്ളൂ. സം​സാ​രം കു​റ​വ്.

ഞാ​ന്‍ സി​നി​മ ചെ​യ്യാ​ന്‍ പോ​കു​ന്നു എ​ന്നു പ​റ​ഞ്ഞ​പ്പോ​ള്‍ എ​ന്നെ അ​റി​യാ​വു​ന്ന​വ​ര്‍​ക്ക് അ​ദ്ഭു​ത​മാ​യി​രു​ന്നു. ഇ​വ​ള്‍ സി​നി​മ​യി​ലോ, അ​ഭി​ന​യി​ക്കു​മോ എ​ന്നെ​ല്ലാം അ​തി​ശ​യ​ത്തോ​ടെ​യാ​ണു ക​ണ്ടി​രു​ന്ന​ത്. എ​നി​ക്കും അ​തേ അ​തി​ശ​യം ത​ന്നെ​യാ​യി​രു​ന്നു. ചെ​റി​യ പ്രാ​യ​ത്തി​ല്‍ സി​നി​മ​യി​ല്‍ വ​ന്നു, സി​നി​മ​യ്‌​ക്കൊ​പ്പം സ​ഞ്ച​രി​ച്ചു.

പ​ത്താം ക്ലാ​സ് പ​ഠി​ക്കു​ന്ന​ത് ഡി​സ്റ്റ​ന്‍​ഡ് ആ​യാ​ണ്. പി​ന്നീ​ട് ബി​രു​ദ​വു​മെ​ടു​ത്തു. എ​ന്‍റെ ലോ​കം മു​ഴു​വ​ന്‍ സി​നി​മ​യാ​യി​രു​ന്നു. ഒ​രു​പാ​ടുപേ​രെ കാ​ണാ​ന്‍ പ​റ്റി, പ​ല ഭാ​ഷ​ക​ളി​ല്‍ ജോ​ലി ചെ​യ്തു, ആ ​സ്‌​നേ​ഹം ല​ഭി​ച്ചു. അ​തെ​ല്ലാം വ​ലി​യ അ​നു​ഗ്ര​ഹ​ങ്ങ​ളാ​ണ്. -ഹ​ണി​റോ​സ്

Related posts

Leave a Comment