ഭോപാല്‍: മൂന്നാം വയസില്‍ ഫിഡെ റേറ്റിംഗ് സ്വന്തമാക്കി മധ്യപ്രദേശുകാരന് സര്‍വാഗ്യ സിംഗ് കുശ്വാഹ ചരിത്രം സൃഷ്ടിച്ചു. ചെസ് ചരിത്രത്തില്‍ ഫിഡെ റേറ്റിംഗ് ലഭിക്കുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാര്‍ഡാണ് മൂന്ന് വര്‍ഷവും ഏഴ് മാസവും 20 ദിനവും മാത്രം പ്രായമുള്ള സര്‍വാഗ്യ സ്വന്തമാക്കിയത്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ കോല്‍ക്കത്തയില്‍നിന്നുള്ള അനീഷ് സര്‍ക്കാര്‍ മൂന്നു വര്‍ഷവും എട്ട് മാസവും 19 ദിനവും പ്രായമുള്ളപ്പോള്‍ കുറിച്ച റിക്കാര്‍ഡ് ഇതോടെ പഴങ്കഥയായി. 1572 ആണ് നഴ്സറി വിദ്യാര്‍ഥിയായ സര്വാഗ്യയുടെ ഫിഡെ റേറ്റിംഗ്.

