കൊല്ലം: കൊട്ടിയത്ത് ദേശീയപാത തകർന്നു. ദേശീയപാതയുടെ സംരക്ഷണഭിത്തി സർവീസ് റോഡിലേക്ക് ഇടിഞ്ഞുതാഴുകയായിരുന്നു.
സംരക്ഷണഭിത്തി ഇടിഞ്ഞതോടെ സർവീസ് റോഡ് തർന്നു. ഈ സമയം ഇതുവഴിയെത്തിയ സ്കൂൾ ബസ് ഉൾപ്പെടെ നാലു വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. അപകടത്തിൽ ആളുകൾക്ക് പരിക്കില്ല.
സംഭവത്തിൽ മന്ത്രി മുഹമ്മദ് റിയാസ് അന്വേഷണത്തിന് നിർദേശം നൽകി. എൻഎച്ച് അതോറിറ്റിയിൽനിന്ന് വിശദീകരണം തേടും. അടിയന്തര അന്വേഷണം വേണമെന്നും റിയാസ് ആവശ്യപ്പെട്ടു.

