കോഴിക്കോട്: വീട്ടമ്മയെ വീടിനടുത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കൊലപാതകം തന്നെയകാനാണ് സാധ്യതയെന്ന നിഗമനത്തിലാണ് പോലീസ് എങ്കിലും സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ കൂടുതല്‍ അന്വേഷണത്തിനുശേഷമേ ഇക്കാര്യത്തില്‍ വ്യക്തതവരുത്താന്‍ കഴിയൂ. ബന്ധുക്കളെ ഉടന്‍ ചോദ്യം ചെയ്യും.
കുതിരവട്ടംം ദേശാപോഷിണി കമ്മ്യൂണിറ്റി ഹാള്‍ റോഡിലെ തിരുമംഗലത്ത് കിഴക്കേപറമ്പത്ത് മഞ്ജുഷ ഹൗസില്‍ താമസിക്കുന്ന പ്രേമന്റെ ഭാര്യ രജനി (46) നെയാണ് ഇന്നലെ വൈകുന്നേരം 6.30-ഓടെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരുടെ വീടിനെ്റ സ്വീകരണമുറിയുടെ കട്ടിലിനോടു ചേര്‍ന്നുള്ള ഭാഗത്ത് രക്തം തളംകെട്ടികിടന്നിരുന്നു. ഇവിടെ ദിദ്ദും അടുക്കവാതില്‍ വഴി കിണര്‍ വരെയുള്ള ഭാഗത്ത്് രക്തം പുരണ്ട കാല്‍പ്പാടുകളുമുണ്ട്.
ഇന്നലെ വൈകുന്നേരം മൂത്തമകന് വീട്ടില്‍ എത്തയപ്പോളാണ് മരണവിവരം പുറത്തറിഞ്ഞത്. രക്ഷ; പുരണ്ട കാല്‍പ്പാടിനെ പിന്തുടര്ന്നപ്പോളാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മെഡിക്കല്‍ കോളേജ് പൊലീസും അഗ്നിശമന സേനയും ചേര്‍ന്നാണ് മൃതശരീരം പുറത്തെടുത്തത്.
സംഭവം കൊലപാതകമാണെന്നാണ് അഗ്നിശമന സേനയുടെ നിഗമനം. ആള്‍മറയുള്ള കിണറ്റില്‍ മുകള്‍ ഭാഗം കമ്പിവലകൊണ്ട് മറച്ചിട്ടുണ്ട്. എന്നാല്‍ വീട്ടില്‍ മല്പിടിത്തം നടന്നതിനെ്റ ലക്ഷണങ്ങളൊന്നുമില്ല. മെഡിക്കല്‍ കോളേജ് സിഐ മൂസ വള്ളിക്കാടിന്റെ നേതൃത്വത്തില്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. മക്കള്‍: രാഹുല്‍, പ്രണവ്. അച്ഛന്: അപ്പു. അമ്മ: സത്യഭാമ.