ഞങ്ങള്‍ സുഹൃത്തുക്കളല്ലേ, ഞങ്ങള്‍ക്ക് എവിടെയും പോകാം…

C-TIGERബോളിവുഡിലെ യുവനായകന്‍ ടൈഗര്‍ ഷറോഫും യുവസുന്ദരി ദിഷ പഠാനിയും കുറേക്കാലമായി ഡേറ്റിംഗിലാണെന്നാണ് ബോളിവുഡിലെ പരസ്യമായ രഹസ്യം. ഇവര്‍ ഒരുമിച്ച് എങ്ങോട്ടു പോകുന്നു, എന്തു ചെയ്യുന്നു തുടങ്ങിയവയൊക്കെ അന്വേഷിക്കാന്‍ ഇവരുടെ പിന്നാലെ പപ്പരാസികള്‍ എപ്പോഴുമുണ്ട്.  കഴിഞ്ഞ ദിവസം രാത്രി മുംബൈയിലെ പ്രമുഖ റസ്റ്ററന്റില്‍ ഇരുവരും ഡിന്നര്‍ കഴിക്കാന്‍ എത്തി. ഇതാവട്ടെ പപ്പരാസികള്‍ക്ക് നല്ലൊരു വിരുന്നുമായി.

കാമറക്കണ്ണുകള്‍ ഇവരെ കണ്ട് തുടരെ തുടരെ മിന്നി.  തങ്ങള്‍ ഡേറ്റിംഗിലാണെന്ന് ഇരുവരും ഇതുവരെ സമ്മതിച്ചിട്ടില്ല. പക്ഷേ ദിഷ തന്റെ ഗേള്‍ഫ്രണ്ടാണെന്ന് ടൈഗര്‍ ഷറോഫ് തുറന്നുപറയുന്നുമുണ്ട്. ഞാനും ദിഷയും താരങ്ങളാണ്. ദിഷയോടൊത്തുള്ള എന്റെ നിമിഷങ്ങള്‍ എനിക്ക് ഒളിച്ചുവയ്‌ക്കേണ്ട കാര്യമെന്താണ്. ഞാന്‍ അവളുടെ കൂടെ പുറത്തുപോകും. കാപ്പി കുടിക്കും. ഭക്ഷണം കഴിക്കും. അതെല്ലാം ഞങ്ങളുടെ സൗഹൃദത്തിന്റെ ഭാഗമാണ്. ഇതിലൊക്കെ തെറ്റു കാണരുത്-ടൈഗര്‍ ഷറോഫ് പറയുന്നു.

Related posts