കൂത്തുപറമ്പ്: ക്ഷേത്ര ചുമര്‍ചിത്രങ്ങളും ചരിത്ര രേഖയായ താളിയോലകളും സംരക്ഷിക്കാന്‍ സംവിധാനമൊരുക്കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. തൊടീക്കളം ശിവക്ഷേത്രം അഷ്ടമി മഹോത്സവത്തിനോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തില്‍ മുഖ്യാതിഥിയായി പ്രസംഗിക്കുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. കെ.ദിവാകരന്‍ അധ്യക്ഷത വഹിച്ചു. വി.കെ.സുരേഷ് ബാബു പ്രഭാഷണം നടത്തി.
കെ.കെ.ബീന, യു.ബാബു ഗോപിനാഥ്, പി.വി.അശോകന്‍, കെ.വി.ധര്‍മരാജന്‍, പി.കെ.രാഗേഷ് എന്നിവര്‍ പ്രസംഗിച്ചു. ഉച്ചയ്ക്ക് മാലൂര്‍ പടിയില്‍ നിന്നുള്ള ഇളനീര്‍ വരവും ക്ഷേത്രത്തിലെത്തി. തുടര്‍ന്ന് കലാ പരിപാടികളും ഉണ്ടായി. അഷ്ടമി ഉത്സവത്തിന്റെ ഭാഗമായി ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കാഞ്ഞിരക്കുന്ന് ഭഗവതിയുടെ എഴുന്നള്ളത്ത്, വൈകുന്നേരം അഞ്ചിന് കേളികൊട്ട് സഹസ്രദീപം തെളിയിക്കല്‍, ദീപാരാധന, പഞ്ചാരിമേളം, തിടമ്പ് നൃത്തം എന്നിവയും രാത്രി 8.30 ന് നാടകവും ഉണ്ടാവും.