ബാങ്കില്‍ പണമില്ല; കൊട്ടിയൂര്‍ ഗ്രാമീണബാങ്ക് നാട്ടുകാര്‍ ഉപരോധിച്ചു

KNR-UPARODHAM-BANKകൊട്ടിയൂര്‍: ജനങ്ങള്‍ പണത്തിനായുള്ള നെട്ടോട്ടം തുടരുന്നതിനിടെ ബാങ്കിലെത്തി പണമില്ലാതെ മടങ്ങേണ്ടി വന്ന നാട്ടുകാരും വ്യാപാരികളും കൊട്ടിയൂരില്‍ ഗ്രാമീണ ബാങ്ക് ശാഖ ഉപരോധിക്കുകയും എസ്ബിടിയുടെ എടിഎമ്മിന് മുന്നില്‍ റീത്ത് വയ്ക്കുകയും ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസന്‍ കോയ വിഭാഗം ) യുടെ നേതൃത്വത്തില്‍ നടത്തിയ ഉപരോധ സമരത്തില്‍ വിവിധ രാഷ്ട്രീയ പര്‍ട്ടി നേതാക്കളും, വ്യാപാരികളും നാട്ടുകാരും പങ്കെടുത്തു. വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസന്‍ കോയ വിഭാഗം ) ജില്ലാ വൈസ് പ്രസിഡന്റ് പി.എ.ദേവസ്യ, ജില്ലാ ട്രഷറര്‍ ലിജോ.പി. ജോസ്, സിപിഎം കൊട്ടിയൂര്‍ ലോക്കല്‍ സെക്രട്ടറി പി.തങ്കപ്പന്‍, ഡിസിസി സെക്രട്ടറി പി.സി.രാമകൃഷ്ണന്‍, സേവ്യര്‍ തട്ടാംപറമ്പില്‍, ടി.പി. ഷാജി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ബാങ്ക് ഉപരോധിച്ചത്.

മാനേജരുടെ ഓഫീസ് ഉപരോധിച്ച സമരക്കാര്‍  ബാങ്കില്‍ അടിയന്തിരമായി കൂടുതല്‍ പണം എത്തിക്കുകയും എടിഎം കൗണ്ടര്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നും അല്ലാത്ത പക്ഷം ബാങ്കിന്‍െറ പ്രവര്‍ത്തനം തടസപ്പെടും വിധം സമരം ശക്തമാക്കുമെന്നും മുന്നറിയിപ്പ് നല്‍കി. സഹകരണ ബാങ്കിന്‍െറ പ്രവര്‍ത്തനം നിലക്കുകയും, എസ്ബിഐ യുടെ എടിഎം കൗണ്ടര്‍ പണമില്ലാതെ അടച്ചിടുകയും ചെയ്‌തേതാടെയാണ് ബാങ്ക് ഉപരോധ സമരത്തിന് വഴി വെച്ചത്.ബാങ്കില്‍ ആവശ്യത്തിന് പണമെത്തിച്ച് ഇടപാടുകാരുടെ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമര സമിതി നേതാക്കള്‍ ബാങ്ക് മാനേജര്‍ക്ക് നിവേദനനവും നല്‍കി. പ്രശ്‌നത്തിന് പരിഹാരമുണ്ടായില്ലെങ്കില്‍ ഇന്നുംബാങ്ക് ഉപരോധിക്കുമെന്ന് നേതാക്കളും നാട്ടുകാരും പറഞ്ഞു.

Related posts