കോട്ടയം: ശത്രുരാജ്യത്തില്‍നിന്നുള്ള ആക്രമണംപോലെതന്നെ അപകടകരമാണ് പുതുതലമുറയുടെ ലഹരിയോടുള്ള ആസക്തിയെന്നും ലഹരിക്കെതിരേയുള്ള യുദ്ധത്തില്‍ സമൂഹം ഒന്നാകെ അണിചേരണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. ദര്‍ശന പുസ്തകമേളയുടെ ഭാഗമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലി സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമ്മേളനം ബിഷപ് റവ. തോമസ് കെ. ഉമ്മന്‍ ഉദ്ഘാടനം ചെയ്തു. ഡോ. പി.ആര്‍. സോന അധ്യക്ഷത വഹിച്ചു. എ.ജി. തങ്കപ്പന്‍, വി. ജയകുമാര്‍, ജോഷി ഫിലിപ്പ്, ഫാ. ജസ്റ്റിന്‍ കാളിയാനിയില്‍, ജി. അനില്‍ കുമാര്‍, മോഹന്‍ ജി. കുറിച്ചി, പി.യു. തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
രാവിലെ കേരള നവോഥാനവും ചാവറയച്ചനും എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. ഡോ. കുര്യാസ് കുമ്പളക്കുഴി, ഡോ. ജോസ് കെ. മാനുവല്‍, ഡോ. ബിജു മലയില്‍, റവ.ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍, ഡോ.വി.കെ. നാരായണ കൈമള്‍, റവ.ഡോ. സുനില്‍ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്നു നടന്ന സര്‍ഗസംവാദത്തില്‍ ഡോ. ചാക്കോ സി. പെരിയത്ത് മോഡറേറ്ററായി. ജോണി ജെ. പ്ലാത്തോട്ടം, രാജന്‍ കൂരോപ്പട, ഉണ്ണികൃഷ്ണന്‍ കിടങ്ങൂര്‍, ആശ കിടങ്ങൂര്‍, പി. ഗീത, ഗോവിന്ദന്‍, സി.ടി. തോമസ് പൂവരണി, വി.എം. അനൂപ്, മുഹമ്മദ് ഷഹാസ്, പെരുങ്കടവിള വിന്‍സെന്റ് എന്നിവര്‍ പങ്കെടുത്തു. എഴുത്തും വായനയും പരിപാടിയില്‍ രവിവര്‍മ തമ്പുരാന്‍ എഴുതിയ ശയ്യാനുകമ്പയാണ് ചര്‍ച്ച ചെയ്യപ്പെട്ടത്.
പുസ്തകമേളയോടനുബന്ധിച്ചു ഡ്രീം സെറ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി സ്മാര്‍ട്ട് ടീന്‍ മത്സരം വൈകുന്നേരം അഞ്ചിനു നടത്തും. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി കോളജ് വിദ്യാര്‍ഥികള്‍ക്കു പങ്കെടുക്കാം. ആശയ വിനിമയ ചാതുര്യം, നേതൃത്വഗുണം, ക്രിയാത്മകത, വ്യത്യസ്ത സാഹചര്യങ്ങളോടുള്ള പ്രതികരണം തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് വിജയികളെ നിര്‍ണയിക്കുന്നത്.
പുസ്തകമേളയില്‍ ഇന്നു രാവിലെ അറിയുവാനുള്ള അവകാശവും കോടതികളും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള മാധ്യമ സംവാദം ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. പ്രഫ. മാടവന ബാലകൃഷ്ണപിള്ള അധ്യക്ഷത വഹിക്കും. എ. ജയശങ്കര്‍ വിഷയം അവതരിപ്പിക്കും. ദീപിക അസോസിയേറ്റ് എഡിറ്റര്‍ സെര്‍ജി ആന്റണി, പ്രസ്ക്ലബ് പ്രസിഡന്റ് എസ്. മനോജ് ചെറുകര സണ്ണി ലൂക്കോസ്, വി. ജയകുമാര്‍, തേക്കിന്‍കാട് ജോസഫ് തുടങ്ങിയവര്‍ സംബന്ധിക്കും.
ഉച്ചകഴിഞ്ഞ് ദര്‍ശന ഓട്ടോ ജീവകാരുണ്യ സഹായനിധി വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ഫാ. തോമസ് പുതുശേരി അധ്യക്ഷത വഹിക്കും. ആര്‍ടിഒ കെ. പ്രേമാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തും. ഡിവൈഎസ്പി. ഗിരീഷ് പി. സാരഥി സഹായനിധി വിതരണം ചെയ്യും. എഴുത്തും വായനയും പരിപാടിയില്‍ ഇ.കെ. ഷീബയുടെ കനലെഴുത്ത് ചര്‍ച്ച ചെയ്യപ്പെടും. ഡോ.കെ.എം. വേണുഗോപാല്‍ മോഡറേറ്ററാകും. വൈകുന്നേരം സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിക്കുന്ന ചര്‍ച്ചാ സമ്മേളനം സി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പള്ളിയറ ശശിധരന്‍ അധ്യക്ഷത വഹിക്കും. മണ്ണടി ഹരി, ഡോ. കുര്യാസ് കുമ്പളക്കുഴി, ഡോ. പോള്‍ മണലില്‍, പള്ളിയറ ശ്രീധരന്‍ എന്നിവര്‍ സംസാരിക്കും.