ഞാന്‍ മാന്ത്രികന്‍! കൊല്ലത്ത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ മനോരോഗ ചികിത്സകന്‍ പിടിയില്‍; കഥ ഇങ്ങനെ…

ARRESTകൊല്ലം: മാനസിക അസ്വാസ്ഥ്യവുമായെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ മനോരോഗ ചികിത്സകനെ പോലീസ് അറസ്റ്റുചെയ്തു. തിരുവനന്തപുരം കാട്ടായിക്കോണം സ്വദേശിയായ ബാബുരാജിനെയാണ് ഈസ്റ്റ് എസ്‌ഐ രാജേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നഗരത്തിലെ ഒരു ലോഡ്ജില്‍നിന്ന് പിടികൂടിയത്.

കുട്ടികളുടെ പരീക്ഷാപേടി മാറ്റാനുള്ള കൗണ്‍സിലിംഗ്, മാനസികരോഗചികിത്സ, ഹിപ്‌നോതെറാപ്പി, മാന്ത്രിക ചികിത്സ രീതി തുടങ്ങിവയുമായി ബന്ധപ്പെട്ട് പത്രത്തില്‍ പരസ്യം നല്‍കിയാണ് തട്ടിപ്പ്. കൊല്ലം സ്വദേശിനിയായ യുവതി മാനസിക അസ്വാസ്ഥ്യത്തിന് മാതാപിതാക്കളോടൊപ്പമാണ് ലോഡ്ജിലെത്തിയത്. യുവതിയെ ഹിപ്‌നോ തെറാപ്പിക്കായി മുറിക്കുള്ളില്‍ കയറ്റിയശേഷം മാതാപിതാക്കളെ പുറത്തിറക്കി.

തുടര്‍ന്ന് യുവതിയെ ശാരീരിര പരിശോധന നടത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവതി മുറിതള്ളിതുറന്ന് പുറത്തേക്കറിങ്ങുകയായിരുന്നു. യുവതിയുടെ പരാതിയെതുടര്‍ന്നാണ് പോലീസെത്തി ബാബുരാജിനെ പിടികൂടിയത്. ഇവരുടെ കൈയില്‍നിന്ന് 5000 രൂപ വാങ്ങിയെങ്കിലും പോലീസ് ഇടപെട്ട് തിരികെ വാങ്ങിനല്‍കി. മാന്ത്രികനാണെന്ന് സ്വയം വിശേഷിപ്പിച്ച ബാബുരാജ് ശരീരമാസകലം ആഭരണങ്ങള്‍ ധരിച്ചിരുന്നു.

മജീഷ്യനെപോലെ തിളക്കമുള്ള വസ്ത്രങ്ങളാണ് ധരിക്കുന്നത്. പരിശോധനയില്‍ ധരിച്ചിരുന്നത് മുക്കുപണ്ടമാണെന്നും പോലീസ് കണ്ടെത്തി. ഇയാളെക്കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. പത്രപരസ്യം നല്‍കി ഓരോ ജില്ലയിലും ലോഡ്ജില്‍ തങ്ങിയാണ് തട്ടിപ്പ് നടത്തിവന്നതെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Related posts