കൊടകര: ടൗണില്‍ നിന്ന്് കളഞ്ഞുകിട്ടിയ നാലരപവന്റെ സ്വര്‍ണാഭരണങ്ങള്‍ ഉടമക്ക് തിരികെ നല്കി വീട്ടമ്മ മാതൃകയായി. വാസുപുരം പടിക്കലാന്‍ വീട്ടില്‍ ജോസിന്റെ ഭാര്യ മേരിക്കാണ് വെള്ളിയാഴ്ച ഉച്ചയോടെ കൊടകര ടൗണിലെ റോഡില്‍ നിന്ന സ്വര്‍ണാഭരണങ്ങളടങ്ങിയ പൊതി കളഞ്ഞുകിട്ടിയത്. ഇവര്‍ ആഭരണങ്ങള്‍ കൊടകര പോലിസില്‍ ഏല്‍പ്പിച്ചു.
സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ട് നന്തിപുലം മേലേത്ത് പറമ്പില്‍ പുരുഷോത്തമന് പോലിസില്‍ പരാതി നല്‍കാനെത്തിയപ്പോഴാണ് സ്വര്‍ണാഭരണങ്ങള്‍ സ്റ്റേഷനില്‍ ഏല്പ്പിച്ചിട്ടുള്ളതായി അറിഞ്ഞത്. തുടര്‍ന്ന് കൊടകര സി.ഐ. സി.യൂസഫ്, എസ്.ഐ. ജിബു ജോണ്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പുരുഷോത്തമന് വാസുപുരം സ്വദേശിനിയായ വീട്ടമ്മ മേരി ആഭരണങ്ങള്‍ കൈമാറി.