
ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ.ശശികല തമിഴ്നാടിന്റെ മുഖ്യമന്ത്രി പദത്തിലേക്ക്. ഇന്ന് ചേര്‍ന്ന അണ്ണാ ഡിഎംകെ നിയമസഭാ കക്ഷി യോഗമാണ് ശശികലയെ തമിഴ്നാട് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. പാര്‍ട്ടി ഒറ്റക്കെട്ടായി ചിന്നമ്മയ്ക്ക് പിന്നില്‍ അണിനിരക്കുമെന്ന് നിലവിലെ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം യോഗശേഷം പറഞ്ഞു. പനീര്‍ശെല്‍വം മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയും ചെയ്തു.
