ശ്രീകണ്ഠപുരം: പുത്തന്‍ ആശയക്കാര്‍ പുതിയ പേരുകളില്‍ മുസ്ലിംസമുദായത്തെ വഴിതെറ്റിക്കാന്‍ ശ്രമിക്കുകയാണെന്ന് കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍, കൊയ്യം മര്‍കസ് 20-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമസ്തകേന്ദ്ര മുശാവറ ട്രഷറര്‍ കെ.പി. ഹംസ മുസലിയാര്‍ അധ്യക്ഷത വഹിച്ചു.
എസ് വൈഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുള്‍ലത്തീഫ് സഅദി, മുന്‍ കേന്ദ്രമന്ത്രി സി.എം. ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, ഡിസിസി ജനറല്‍ സെക്രട്ടറി കൊയ്യം ജനാര്ദ്ദനന്, ആര്.പി. ഹുസൈന്, എന്‍.വി. അബ്ദുള്‍ റസാഖ് സഖാഫി, സയിദ് ഹാമിദ് കോയമ്മ തങ്ങള്‍, പി.കെ. അബൂബക്കര്‍ മൗലവി, കെ.പി. അബൂബക്കര്‍ മുസലിയാര്‍, പി.കെ. ആലിക്കുഞ്ഞി ദാരിമി, വി.വി. അബൂബക്കര്‍ സഖാഫി, റഫീഖ് അമാനി, ടി.കെ. ഉസ്മാന് മൗലവി എന്നിവര്‍ പ്രസംഗിച്ചു.