ചലച്ചിത്ര സംവിധായകന്‍ സജി പരവൂര്‍ അന്തരിച്ചു

sajiതിരുവനന്തപുരം: ചലച്ചിത്ര സംവിധായകന്‍ സജി പരവൂര്‍ (48) അന്തരിച്ചു. കൊല്ലത്തെ വീട്ടില്‍വച്ച് പക്ഷാഘാതമുണ്ടായതിനെ തുടര്‍ന്ന് ആദ്യം കൊല്ലത്തെ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

ജനകന്‍ എന്ന ചിത്രത്തിന്റെ സംവിധായകനാണ്. സുരേഷ്‌ഗോപിയും മോഹന്‍ലാലും ഒന്നിച്ച ജനകന്‍ എന്ന ചിത്രത്തിന്റെ തലക്കെട്ടില്‍ എന്‍.ആര്‍. സഞ്ജീവ് എന്നാണ് പേരു നല്‍കിയിട്ടുള്ളത്. എന്നാല്‍ സജി പരവൂര്‍ എന്നാണ് അറിയപ്പെട്ടത്. തുടര്‍ന്ന് മറ്റു സംവിധായകര്‍ക്കു കീഴില്‍ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. സ്കൂള്‍ ബസ് എന്ന ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്നതിനിടയില്‍ മകന്റെ പിറന്നാള്‍ ആഘോഷത്തിന് വീട്ടിലെത്തിയപ്പോഴാണ് പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Related posts