ഷൊര്‍ണൂര്‍: എറണാകുളം- ഷൊര്‍ണൂര്‍ റെയില്‍വേ റൂട്ടില്‍ ആയിരക്കണക്കിന് യാത്രക്കാര്‍ വലയുന്നു. യാത്രാദുരിതം പരിഹരിക്കാന്‍ സംവിധാനം ഒരുക്കണമെന്ന ആവശ്യം അധികൃതര്‍ പരിഗണിക്കുന്നില്ലെന്ന് വ്യാപക ആക്ഷേപം. ഈ റൂട്ടില്‍ മെമു വേണെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.നിലവില്‍ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് എറണാകുളം ഭാഗത്തേക്ക് 15-നടുത്ത് ട്രെയിനുകളുണ്ടെങ്കിലും യാത്രക്കാര്‍ക്ക് സൗകര്യമായ ഒന്നുമില്ലാത്ത സ്ഥിതിയാണ്. രാവിലെ പത്തിനുമുമ്പായി എറണാകുളത്തെത്തുന്ന തീവണ്ടിയാണ് യാത്രക്കാര്‍ക്ക് ആവശ്യം. വര്‍ഷങ്ങളായുള്ള ആവശ്യമാണിത്.
സര്‍ക്കാര്‍ സഹകരണമേഖല, സ്വകാര്യകമ്പനികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങി ആയിരക്കണക്കിനു യാത്രക്കാരാണ് രാവിലെ ഇവിടെനിന്നും എറണാകുളത്തേക്ക് പോകുന്നത്. എന്നാല്‍ രാവിലെയുള്ള എക്‌സിക്യൂട്ടീവ് മാത്രമാണ് ഇവര്‍ക്കുള്ള ആശ്രയം. ഇത് രാവിലെ 8.50നാണ് പുറപ്പെടുന്നത്. ഇതാകട്ടെ 11.30-ഓടെ മാത്രമേ എറണാകുളത്തെത്തൂ. ഉന്നത റെയില്‍വേ അധികൃതര്‍ക്ക് നിരവധിതവണ പരാതികളും നിവേദനങ്ങളും നല്കിയെങ്കിലും ഇതുവരെയും നടപടിയുണ്ടായില്ല.
ഇപ്പോള്‍ രാവിലെ 8.50നുള്ള ട്രെയിനിനാണ് എറണാകുളത്തേക്ക് ഏറ്റവുമധികം യാത്രക്കാര്‍ കയറിപോകുന്നത്.മടക്കത്തിന് 7.10ന് എത്തുന്ന ട്രെയിനെയും ആശ്രയിക്കുന്നു.യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് മെമ്മു അനുവദിക്കുന്ന കാര്യം ഗൗരവമായി കാണുമെന്ന് ഉന്നത റെയില്‍വേ അധികൃതര്‍ നല്കിയ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടില്ല.