സിപിഎം പ്രവര്‍ത്തകന്റെ ബൈക്കിനു തീയിട്ടു

KNR-BIKEFIREതളിപ്പറമ്പ്: സിപിഎം പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് തീവച്ചു നശിപ്പിച്ചു. സിപിഎം ബക്കളം നോര്‍ത്ത് ബ്രാഞ്ച് അംഗം മടയിച്ചാല്‍ കോളനിയിലെ ജോബി തോമസ് കുന്നപ്പള്ളിയുടെ കെഎല്‍ 59 എഫ് 247 പാഷന്‍ പ്രോ ബൈക്കാണ് ഇന്നലെ രാത്രി 12 ഓടെ തീവച്ചു നശിപ്പിച്ചത്. നിര്‍മാണ തൊഴിലാളിയായ ജോബി ഇന്നലെ രാത്രി 11.30 ഓടെ ഭക്ഷണം കഴിച്ചു കിടന്നതായിരുന്നു. ജനാലയിലൂടെ ശക്തമായ വെളിച്ചം കണ്ടതിനെ തുടര്‍ന്നു പുറത്തിറങ്ങിയപ്പോള്‍ ബൈക്ക് കത്തുന്നതാണു കണ്ടത്. ബൈക്ക് പൂര്‍ണമായും കത്തിനശിച്ചു.

പെട്രോളോ മണ്ണെണ്ണയോ ഉപയോഗിച്ചാണു തീകൊളുത്തിയതെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടതായി ജോബി പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. ബക്കളം ഫാത്തിമമാതാ ചര്‍ച്ച് പാരിഷ് കൗണ്‍സില്‍ സെക്രട്ടറി കൂടിയായ ജോബി പ്രദേശത്തെ സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയാണ്. വിവരമറിഞ്ഞു തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്‌ഐ പി.രാജേഷിന്റെ നേതൃത്വത്തില്‍ പോലീസ് രാത്രി തന്നെ സ്ഥലത്തെത്തി.

Related posts