തിരുവനന്തപുരം: ബിഡിജെഎസ് ഇന്ന് എന്‍ഡിഎയുടെ ഭാഗമാകും. എന്‍ഡിഎ കേരള ഘടകം രൂപവത്കരിക്കാന്‍ ബിജെപി, ബിഡിജെഎസ് ചര്‍ച്ചയില്‍ തീരുമാനമായിരുന്നു. ഇരു പാര്‍ട്ടികളുടേയും നേതാക്കള്‍ ഇന്ന് സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും. ബിഡിജെഎസിനെ കൂടാതെ മറ്റ് ചിലരും മുന്നണിയിലേക്ക് വരുമെന്ന് ബിജെപി നേതാവ് വി. മുരളീധരന് പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനകാര്യം ഇന്ന് ഉച്ചയ്ക്ക് ശേഷം ചര്‍ച്ച ചെയ്യും. 60 സീറ്റുകള്‍ ബിഡിജെഎസ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.