ആകാശമില്ലാത്ത പറവകള്‍

akashaparavakalആകാശമില്ലാത്ത പറവകള്‍’ എന്ന ചിത്രം  ബിജു ഇറ്റിത്തറ സംവിധാനംചെയ്യുന്നു.   സമകാലിക കേരളീയ സമൂഹത്തിന്റെ വൈകൃതങ്ങള്‍ ഒരു കണ്ണാടിയിലെന്നപോലെ പ്രതിഫലി പ്പിക്കാന്‍ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.
കൊടുങ്ങല്ലൂരിലെ ഒരുപറ്റം സാമൂഹ്യപ്രവര്‍ത്തകരുടെ സഹകരണത്തോടെയാണ് ചിത്രം നിര്‍മിച്ചത്.       താജുദീന്‍ കൈപ്പമംഗലം, അഞ്ജലി, കോമഡി ആര്‍ട്ടിസ്റ്റായ രാജേഷ് പറവൂര്‍, ഗാനരചയിതാക്കളായ, ബക്കര്‍ മേത്തല, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, കൊടുങ്ങല്ലൂരിലെ എം. എല്‍. എ. ആയിരുന്ന ഉമേഷ് ചള്ളിയില്‍, ബാലസാഹിത്യകാരന്‍ രാജന്‍ കോട്ടപ്പുറം, കൗണ്‍സിലര്‍ സുന്ദരേശന്‍ മാസ്റ്റര്‍, ഡയല്‍ 1098 എന്ന സിനിമയിലെ നായിക സാന്ദ്ര അനില്‍, പ്രഫസര്‍ കെ. അജിത, ഡോ. മുഹമ്മദ് സെയ്ത്, പി. എ. സീതി മാസ്റ്റര്‍, അഡ്വ. ലിഷ ജയനാരായണന്‍ എന്നിവര്‍ അഭിനയിക്കുന്നു.

താജ് ഇന്റര്‍നാഷണല്‍ ഫിലിംസിനുവേണ്ടി ബിജു ഇറ്റിത്തറ കഥ, തിരക്കഥ,സംഭാഷണം, സംവിധാനം, കല, ആക്ഷന്‍ എന്നിവ നിര്‍വഹിക്കുന്ന ‘ആകാശമില്ലാത്ത പറവകള്‍’, ചുരുങ്ങിയ ചെലവില്‍ നിര്‍മിച്ച ചിത്രമാണ്. കാമറ – നജീബ് മൂന്നുപീടിക, ഗാനങ്ങള്‍, സംഗീതം – ജിനേഷ്കുമാര്‍ ചിറക്കല്‍, മേക്കപ്പ് – ബാബുലാല്‍, പിആര്‍ഒ – അയ്മനം സാജന്‍.  കൊടുങ്ങല്ലൂരുകാരുടെ ജനകീയ സിനിമയായ ഈ ചിത്രം ഇപ്പോള്‍ തന്നെ മികച്ച അഭിപ്രായം നേടിക്കഴിഞ്ഞു.
അയ്മനം സാജന്‍

Related posts