പി​ടി​ച്ചെ​ടു​ത്ത സ്വ​ർ​ണ ഉ​രു​പ്പ​ടി ഉപ​യോ​ഗി​ച്ച് പ്ര​തി​സ​ന്ധി മ​റി​ക​ട​ക്ക​ണം..! മോ​ദി​ക്ക് മു​ന്നി​ൽ പു​തി​യ നി​ർ​ദേ​ശവുമായി എം.കെ. രാഘവൻ

കോ​ഴി​ക്കോ​ട്: കോ​വി​ഡ് കാ​ല​ത്ത് എം ​പി​മാ​രു​ടെ വി​ക​സ​ന ഫ​ണ്ട് ഉ​ൾ​പ്പെ​ടെ നി​ർ​ത്ത​ലാ​ക്കി​യ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് മു​ന്നി​ൽ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നു​ള്ള പു​തി​യ നി​ർ​ദ്ദേ​ശ​വു​മാ​യി എം. ​കെ രാ​ഘ​വ​ൻ എം​പി.​

നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളാ​യി ഇ​ന്ത്യ​യി​ൽ പി​ടി​ച്ചെ​ടു​ത്ത ക​ള്ള​ക്ക​ട​ത്ത് വ​സ്തു​ക്ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണെ​ന്നും ല​ക്ഷം കോ​ടി​ക​ളോ​ളം വി​ല​മ​തി​ക്കു​ന്ന അ​വ ഏ​റ്റെ​ടു​ത്ത് ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​യി​ൽ നി​ന്ന് ക​ര​ക​യ​റാ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​ക്ക് അ​യ​ച്ച ക​ത്തി​ൽ എം. ​കെ രാ​ഘ​വ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നി​ല​വി​ൽ ഗോ​ഡൗ​ണു​ക​ളി​ൽ സ്വ​ർ​ണ ഉ​രു​പ്പ​ടി​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. ഇ​ത് സം​ബ​ന്ധി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നം എ​ടു​ത്താ​ൽ മ​തി. ഓ​രോ ദി​വ​സ​വും 700 കി​ലോ സ്വ​ർ​ണം രാ​ജ്യ​ത്ത് ക​ള്ള​ക്ക​ട​ത്ത് ന​ട​ത്തു​ന്ന​താ​യാ​ണ് ക​ണ​ക്ക്.

നി​യ​മ​പ്ര​ശ്ന​ങ്ങ​ളി​ലു​ൾ​പ്പെ​ടെ അ​ക​പ്പെ​ട്ട് രാ​ജ്യ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പി​ടി​ച്ചെ​ടു​ത്ത ഇ​ത്ത​രം സ്വ​ർ​ണ​ക്ക​ട​ത്ത് ഉ​രു​പ്പ​ടി​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.

അ​വ​യു​ടെ കൃ​ത്യ​മാ​യ മൂ​ല്യം നി​ശ്ച​യി​ച്ച് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ന്ന ന​ട​പ​ടി​യി​ലേ​ക്ക് ഉ​ട​ൻ ത​ന്നെ കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം തീ​രു​മാ​നം എ​ടു​ക്ക​ണ​മെ​ന്ന് എം. ​കെ. രാ​ഘ​വ​ൻ നി​ർ​ദേ​ശം വച്ചു.

Related posts

Leave a Comment