റോം: ഇറ്റലിയില്‍ കുടിയേറ്റക്കാര്‍ നല്കുന്ന ആകെ സോഷ്യല്‍ കോണ്ട്രിബ്യൂഷന് ആറു ലക്ഷം പെന്‍ഷനര്‍മാര്‍ക്ക് പെന്ഷന് നല്കാന് തികയുമെന്നു കണക്ക്. കുടിയേറ്റക്കാര്‍ സര്‍ക്കാരിന്റെ ചെലവു കൂട്ടുന്നു എന്നു ആരോപണം ഉയരുന്നതിനിടെയാണ് ഇതിനു കടകവിരുദ്ധമായൊരു ഗവേഷണ ഫലം പുറത്തുവന്നിരിക്കുന്നത്.
ഇറ്റലിയില്‍ സ്ഥാപിക്കപ്പെടുന്ന ആകെ കമ്പനികളില്‍ അഞ്ചിലൊന്നിനും പിന്നില്‍ യൂറോപ്പിനു പുറത്തുനിന്നുള്ളവരാണ്. ഇവര്‍ സൃഷ്ടിക്കുന്ന തൊഴിലവസരങ്ങള്‍ ഇറ്റലിക്കാര്‍ക്കു കൂടി പ്രയോജനപ്പെടുകയും ചെയ്യുന്നു.
2014ല്‍ കുടിയേറ്റക്കാരില്‍നിന്നു മാത്രം ഇറ്റലിയുടെ ആനുകൂല്യ ഖജനാവിലേക്ക് എട്ടു ബില്യന്‍ യൂറോ ലഭിച്ചുവെന്നാണു കണക്ക്.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍