ഇസ്രയേലുമായി സന്ധി കരാറിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നു; ഹമാസ് തലവൻ

ഇ​സ്ര​യേ​ലു​മാ​യി സ​ന്ധി ക​രാ​റി​ലേ​ക്ക് അ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ഹ​മാ​സ് ത​ല​വ​ൻ. ഹ​മാ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​സ്ര​യേ​ലു​മാ​യി വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​റി​ലേ​ക്ക് അ​ടു​ത്തു​വെ​ന്നും ഖ​ത്ത​റി മ​ധ്യ​സ്ഥ​ർ​ക്ക് സം​ഘം മ​റു​പ​ടി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഹ​മാ​സ് ത​ല​വ​ൻ ഇ​സ്മ​യി​ല്‍ ഹ​നി​യ്യ അ​റി​യി​ച്ചു. ഖ​ത്ത​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ദ്ധ്യ​സ്ഥ ശ്ര​മ​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​സ്മ​യി​ല്‍ ഹ​നി​യ ഖ​ത്ത​റി​ലാ​ണി​പ്പോ​ൾ.

ഹ​മാ​സ് ത​ട​വി​ലാ​ക്കി​യ 240 ബ​ന്ദി​ക​ളി​ല്‍ കു​റ​ച്ച് ആ​ളു​ക​ളെ മോ​ചി​പ്പി​ക്കു​ന്ന​തി​നു പ​ക​ര​മാ​യി​ട്ടാ​യി​രി​ക്കും വെ​ടി​നി​ര്‍​ത്ത​ല്‍ അം​ഗീ​ക​രി​ക്കു​ക​യെ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന സൂ​ച​ന.
ഒ​ക്ടോ​ബ​ര്‍ ഏ​ഴി​നാ​ണ് 240 ആ​ളു​ക​ളെ ഹ​മാ​സ് ബ​ന്ധി​ക​ളാ​ക്കി​യ​ത്.

ബ​ന്ദി​ക​ളി​ല്‍ ചി​ല​രെ മോ​ചി​പ്പി​ക്കു​ന്ന​തി​നും പ​ക​രം താ​ത്കാ​ലി​ക​മാ​യ വെ​ടി​നി​ര്‍​ത്ത​ല്‍ അം​ഗീ​ക​രി​ക്കാ​നു​മു​ള്ള ക​രാ​റി​നു ചെ​റി​യ ത​ട​സ​ങ്ങ​ൾ നേ​രി​ടു​ന്നു​ണ്ടെ​ന്ന് തി​ങ്ക​ളാ​ഴ്ച ഖ​ത്ത​ര്‍ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു.

എ​ത്ര കാ​ലം ക​രാ​ർ നീ​ണ്ടു​നി​ൽ​ക്കു​മെ​ന്നും, ഇ​സ്രാ​യേ​ലി​ലെ പ​ല​സ്തീ​ൻ ത​ട​വു​കാ​ർ​ക്കാ​യി ഹ​മാ​സ് കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന ഇ​സ്രാ​യേ​ലി ബ​ന്ദി​ക​ളു​ടെ മോ​ച​നം സം​ബ​ന്ധി​ച്ചും, ഗാ​സ​യി​ലേ​ക്ക് സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യെ മു​ൻ​നി​ർ​ത്തി​യാ​ണ് ച​ർ​ച്ച​ക​ൾ ന​ട​ന്ന​തെ​ന്ന് ഹ​മാ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു.

Related posts

Leave a Comment