ചാലക്കുടി: അകാലത്തില്‍ വേര്‍പ്പിരിഞ്ഞ മലയാളത്തിന്റെ പ്രിയ നടന് കലാഭവന്‍ മണിക്ക് സിനിമാലോകവും നാടും ചേര്‍ന്ന് സ്മരണാഞ്ജലി ഒരുക്കുന്നു. ചാലക്കുടി കാര്‍മല്‍ സ്റ്റേഡിയത്തില്‍ വിപുലമായ പരിപാടികളോടെയാണ് മണിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നത്. സിനിമാതാരങ്ങളും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കളും പങ്കെടുക്കുന്ന പരിപാടിയുടെ ദിവസം തീരുമാനിച്ചിട്ടില്ല. നേതാക്കളുടെയും മറ്റും സൗകര്യം നോക്കിയാണ് ദിവസം നിശ്ചയിക്കുകയുള്ളൂ. പരിപാടിയുടെ ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.സ്മരണാഞ്ജലി വന്‍ വിജയമാക്കാന്‍ മണിയുടെ ആരാധകരും സിനിമാ ലോകത്തെ പ്രമുഖരും ശ്രമം ആരംഭിച്ചിട്ടുണ്ട്.
ചാലക്കുടി സ്റ്റേഡിയത്തിനും ബോയ്സ് സ്കൂളിനും മണിയുടെ പേരു നല്‍കണമെന്ന്
ചാലക്കുടി: കലാഭവന്‍ മണിയുടെ സ്മരണയ്ക്കായി മണി പഠിച്ച ഗവ. ബോയ്സ് ഹൈസ്കൂളിനും പണിയാന്‍ ഉദ്ദേശിക്കുന്ന സ്റ്റേഡിയത്തിനും മണിയുടെ പേര് നല്‍കണമെന്നു സമന്വയ കലാസാംസ്കാരികവേദി ആവശ്യപ്പെട്ടു. പ്രസിഡന്റ് മണിയുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. വിത്സന് കല്ലന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി.എസ്. സുരേഷ്, സെക്രട്ടറി ജോഷി പുത്തരിക്കല്‍, എം.എ. ഷക്കീര്‍, കെ.എ. പാവുണ്ണി, സാബു മണവാളന്, റിജു ഞാളിയത്ത്, ഡെന്നി മൂത്തേടന് എന്നിവര്‍ പ്രസംഗിച്ചു.