തൃപ്പൂണിത്തുറ: വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ എരൂർ നോർത്ത് ദേശത്ത് മാരംകുളങ്ങര റോഡിൽ വെണ്ടറപ്പിള്ളിൽ ശിജിത്തി (36) നെ എക്സൈസ് സംഘം പിടികൂടി. കഞ്ചാവിന് അടിമയായ ഇയാൾ വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർമാരായ അജയഭാനു, കൊച്ചുമോൻ, സതീശൻ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
പൂത്തുകാണണമെന്ന മോഹം ബാക്കിയായി..! വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയയാൾ പിടിയിൽ; രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ചെടി കണ്ടെത്തിയത്
