ലണ്ടന്‍: ബുദ്ധിമാന്ദ്യമുള്ള യുവതിക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല സന്ദേശം അയച്ചു എന്ന ആരോപണം തെളിയിക്കപ്പെട്ടതിനെത്തുടര്‍ന്ന് സ്പെഷല്‍ പോലീസ് കോണ്‍സ്റ്റബിളിനെ ജോലിയില്‍നിന്നു പിരിച്ചുവിട്ടു.
അമ്പത്തേഴുകാരനായ ഇന്ത്യന്‍ വംശജന് അമര്‍ജിത് സിംഗിനെതിരേയാണ് നടപടി. ആറു കുട്ടികളുടെ അച്ഛനാണിയാള്‍.
ബുദ്ധിമാന്ദ്യമുള്ളവര്ക്കായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയുമായി ബന്ധപ്പെട്ടാണ് അമര്‍ജിത് ഈ യുവതിയെ പരിചയപ്പെടുന്നത്. പിന്നീട് രണ്ടു തവണ വീട്ടില്‍ പോയി കാണുകയും തനിക്ക് അവളിലുള്ള താത്പര്യം അറിയിക്കുകയും ചെയ്തുവത്രെ.
ആരോപണങ്ങള്‍ അച്ചടക്ക സമിതിക്കു മുന്നില്‍ തെളിയിക്കപ്പെട്ടതോടെയാണ് നടപടി വന്നത്.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍