ഗുല്‍ബര്‍ഗ്: കര്‍ണാടകത്തിലെ ഗുല്ബര്ഗില്നിന്ന് ക്രിക്കറ്റ് വാതുവയ്പ് സംഘത്തിലെ മൂന്നു പേര് പിടിയിലായി. പ്രകാശ്, സോമനാഥ്, അഫ്സര്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവരുടെ കയ്യില്‍ നിന്നും 9.2 ലക്ഷം രൂപയും മൂന്നു മൊബൈല്‍ ഫോണും കണ്ടെത്തി.
ഗുല്‍ബര്‍ഗ് റെയില്‍വേ സ്റ്റേഷനു സമീപമുള്ള ലോഡ്ജില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണന്നും പോലീസ് അറിയിച്ചു.