ആലുവ: ജില്ല ആശുപത്രിയായി ഉയര്‍ത്തിയിട്ടും ഡോക്ടര്‍മാരുടെ അഭാവം മൂലം ആലുവ ജില്ല ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിലാകുന്നതിനെതിരെ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ജനതാദള്‍(എസ്) ആലുവ നിയോജകമണ്ഡലം കണ്‍വെഷന്‍ ആവശ്യപ്പെട്ടു. ആശുപത്രി കെട്ടിട നിര്‍മാണത്തിലെ അഴിമതിയെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും, ആലുവ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഗതാഗത അഡൈ്വസറി കമ്മിറ്റി വിളിച്ചു ചേര്‍ത്ത് ഉടന്‍ പരിഹാരം കാണണമെന്നും കണ്‍വെഷന്‍ ആവശ്യപ്പെട്ടു.
ജനതാദള്‍ (എസ്) സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ജോസ് തെറ്റയില്‍ എംഎല്‍എ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി.എം. നൗഷാദലി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് സാബു ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. സിപിഐ(എം) ഏരിയ സെക്രട്ടറി അഡ്വ. വി. സലീം, ബിജൂ പൗലോസ്, ജബ്ബാര്‍ തച്ചയില്‍, ജോസ് പുത്തന്‍ വിട്ടീല്‍, കെ.വി. ഷാജി, സലീം. കെ.എടത്തല, ഡോ. സി.എ. മുകുന്ദന്‍, കുമ്പളം രവി, എം.എന്‍. ശിവദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.