അമ്മാ കണക്ക് എന്ന തമിഴ് ചിത്രത്തില്‍ പതിമൂന്നുകാരിയുടെ അമ്മയായി അമല

amalllതീര്‍ത്തും വ്യത്യസ്തമായ ഒരു വേഷത്തില്‍ അമലാ പോളെത്തുന്നു. അശ്വിനി അയ്യര്‍ തിവാരി സംവിധാനം ചെയ്യുന്ന അമ്മാ കണക്ക് എന്ന തമിഴ് ചിത്രത്തില്‍  13 വയസുകാരിയുടെ അമ്മയായി അമലാ പോള്‍ വരുന്നു.  ഈ വേഷം തന്റെ ഇമേജിനെ ബാധിക്കുമോ എന്ന് അമല ചിന്തിക്കുന്നില്ല. ചുമതലാബോധമുള്ള ഒരു ഗൃഹനാഥയുടെ വേഷം. കഠിനാദ്ധ്വാനിയായ ഈ ഗൃഹനാഥ അന്യവീടുകളില്‍ ജോലി ചെയ്തും മറ്റും തന്റെ കുടുംബത്തെ സംരക്ഷിക്കുന്ന കഥാപാത്രമാണ്.

തനിക്കേറെ ആത്മസംതൃപ്തി നല്‍കിയ വേഷമാണിതെന്ന് അമലാ പോള്‍ പറയുന്നു. കൗമാരപ്രായത്തിലെ മാനസികസംഘര്‍ഷങ്ങള്‍ക്ക് അടിമയായ മകള്‍, ആ മകള്‍ക്ക് ആത്മവിശ്വാസത്തോടെ പ്രശ്‌നങ്ങളെ നേരിടാനുള്ള ധൈര്യം നല്‍കുന്ന അമ്മ. ഈ അമ്മവേഷത്തിനുവേണ്ടി അമല അഞ്ചു കിലോ ഭാരം കൂട്ടി. ഈ ചിത്രത്തിലെ അഭിനയത്തിന് അവാര്‍ഡ് ലഭിക്കുമെന്നൊന്നും ഞാന്‍ കരുതുന്നില്ല. പക്ഷേ ഒരു നല്ല ചിത്രത്തില്‍ അഭിനയിച്ചതിലുള്ള തൃപ്തി തീര്‍ച്ചയായും എനിക്കുണ്ട്- അമല പറഞ്ഞു.  വിവാഹ ശേഷം താന്‍ അഭിനയിക്കുന്നത് പണത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ല എന്ന് അമലാ പോള്‍ പറഞ്ഞിരുന്നു. കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ അത് ഇമേജിനെ ബാധിക്കുമോ എന്നും നടി ചിന്തിക്കുന്നില്ലെന്നും അമല പറയുന്നു.

ധനുഷാണ് ചിത്രം നിര്‍മിക്കുന്നത്. കാക്കമുട്ടൈ, വട ചെന്നൈ തുടങ്ങി കലാമൂല്യമുള്ള ചിത്രത്തിന്റെ പാതയില്‍ തന്നെയാണ് ധനുഷ് അമ്മാക്കണക്കും ചെയ്യുന്നത്. കലാമൂല്യത്തോടൊപ്പം കൊമേഴ്‌സ്യല്‍ ഹിറ്റും ആയിരിക്കണം താന്‍ നിര്‍മിക്കുന്ന ചിത്രങ്ങളെന്ന നിര്‍ബന്ധം ധനുഷിനുണ്ട്‌

Related posts