സിനിമയിലും സിനിമയ്ക്കു പുറത്തും തന്റേതായ നിലപാടുകളുള്ള വ്യക്തിയാണ് നടന് ആര്യ. ഇപ്പോള്‍ തന്റെ വിവാഹകാര്യത്തിലും ആര്യ വ്യത്യസ്ഥരീതി തേടിയിരിക്കുകയാണ്. തനിക്ക് ചേരുന്ന വധുവിനെ കണ്ടെത്താന്‍ സ്വയം ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ആര്യ. കഴിഞ്ഞ ദിവസം വിവാഹവുമായി ബന്ധപ്പെട്ട് ആര്യ സംസാരിക്കുന്ന വീഡിയോ മുമ്പ് പുറത്തുവന്നിരുന്നു. ജിമ്മില്‍ ആയിരുന്ന സമയത്ത് കൂട്ടുകാരോട് സംസാരിക്കുന്ന വീഡിയോ അന്ന് ലീക്ക് ആയാണ് പുറത്തുവന്നത്. ഇപ്പോള്‍ ആര്യ തന്നെ വിവാഹ കാര്യത്തെ കുറിച്ച് വ്യക്തമാക്കി മുന്നോട്ട് വന്നിരിക്കുകയാണ്. ട്വിറ്ററിലാണ് ആര്യ വീഡിയോ പോസ്റ്റ് ചെയ്തത്.
ആര്യ വീഡിയോയില്‍ പറയുന്നതിങ്ങനെ…”ഞാന്‍ അറിയാതെയാണ് ആ വിഡിയോ ലീക്ക് ആയതെങ്കിലും അതില്‍ പറയുന്ന കാര്യങ്ങളെല്ലാം സത്യമാണ്. ‘പൊതുവെ എല്ലാവരും തങ്ങളുടെ ജീവിതപങ്കാളിയെ ജോലി, സ്ഥലം, കൂട്ടുകാര്‍, ബന്ധുക്കള്‍ അല്ലെങ്കില്‍ മാട്രിമോണിയല്‍ സൈറ്റ് എന്നിവയിലൂടെയൊക്കെയാവും കണ്ടെത്താന്‍ ശ്രമിക്കുക. എന്നാല്‍ ഞാന്‍ അങ്ങനെയല്ല. വലിയ നിബന്ധനകളോ ആവശ്യങ്ങളോ ഇല്ല, ഞാനൊരു നല്ല ജീവിതപങ്കാളിയായിരിക്കുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഈ നമ്പറില്‍ വിളിക്കൂ. ഇതൊരു പ്രാങ്ക് വിഡിയോ അല്ല, ആരെയും പറ്റിക്കാനും ചെയ്യുന്നതല്ല. ഇതെന്റെ ജീവിതപ്രശ്നമാണ്. നിങ്ങളുടെ വിളിക്കായി ഞാന്‍ കാത്തിരിക്കുന്നു”. ആര്യ പറയുന്നു. എന്തായാലും വീഡിയോ നിരവധി ആളുകളാണ് റീട്വീറ്റ് ചെയ്തത്. നിരവധി കമന്റുകളും വരുന്നുണ്ട്.
Hi Friends
Finally In search of my Life Partner
#MySoulmate
pic.twitter.com/zq88lIoglY
— Arya (@arya_offl) November 21, 2017