പാലക്കാട്: പകല്‍ച്ചൂട് വര്‍ധിച്ചതോടെ ട്രാഫിക് ജോലിചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ദാഹശമനത്തിന് ഇനി നാരങ്ങാവെള്ളവും മിനറല്‍വാട്ടറും.ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണിത്. രാവിലെ പത്ത് മുതല്‍ വൈകുന്നേരം നാലുവരെ ഡ്യൂട്ടിചെയ്യുന്ന പോലീസുകാര്‍ക്ക് സൂര്യാഘാതഭീഷണിയുണ്ട്.
ഈ സമയത്ത് കുടിനീര്‍ നല്‍കുകയാണ് ലക്ഷ്യം. ട്രാഫിക് എസ്‌ഐ സി. രാജപ്പന്റെ നേതൃത്വത്തില്‍ ഐഎംഎ ജംഗ്ഷന്‍,എസ്ബിഐ ജംഗ്ഷന്‍,ബിഇഎം സ്കൂള്‍ ജംഗ്ഷന്‍, കെഎസ്ആര്‍ടിസി ജംഗ്ഷന്‍, ശകുന്തള ജംഗ്ഷന്‍, കോര്‍ട്ട് റോഡ് ജംഗ്ഷന്‍, സുല്‍ത്താന്‍പ്പേട്ട ജംഗ്ഷന്‍, സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ്,മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ്, ടൗണ്‍ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ ഡ്യൂട്ടിനോക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നാരങ്ങാവെള്ളവും മിനറല്‍ വാട്ടറും നല്‍കുകയുണ്ടായി.
അഡീഷണല്‍ എസ്‌ഐ അബ്ദുള്‍ ഗഫൂര്‍,എസ് സിപിഒമാരായ ജയപ്രകാശ് , അജിത്ത്കുമാര്‍,സിപിഒമാരായ ജയകുമാര്‍,പ്രമോദ് എന്നിവര്‍ ദാഹജലവിതരണത്തില്‍ പങ്കെടുത്തു. വേനല്‍ക്കാലംവരെ ഇത് തുടരുമെന്നും എസ്‌ഐ അറിയിച്ചു. പോലീസിന്റെ കുടിവെള്ള വിതരണം നിരീക്ഷിച്ച് പോലീസ് ജീപ്പിനെ സമീപിച്ച പൊതുജനങ്ങള്‍ക്കും നാരങ്ങാവെള്ളം വിതരണം ചെയ്യുകയുണ്ടായി.