കൊലവെറി അടങ്ങാതെ… യൂറോപ്പിനെ ആക്രമിക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ 400 ഭീകരര്‍

IDപാരീസ്: യൂറോപ്പില്‍ ആക്രമണം നടത്തുന്നതിനായി ഐഎസ് 400 പോരാളികള്‍ക്കു പരിശീലനം നല്‍കിയതായി റിപ്പോര്‍ട്ട്. കൂടുതല്‍ നാശനഷ്ടങ്ങളും കൊലപാതകങ്ങളും നടത്തുന്നതിനായി ഇഷ്ടമുള്ള സമയവും രീതികളും തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കിയാണ് ഇവര്‍ക്കു പരിശീലനം നല്‍കിയിരിക്കുന്നതെന്നാണു സൂചന.

സിറിയയിലും ഇറാക്കിലും അടിത്തറ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഐഎസ് യൂറോപ്പില്‍ ശക്തി പ്രാപിക്കുന്നതായാണ് പുതിയ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. സിറിയയിലും ഇറാക്കിലെയും പഴയ സോവിയറ്റ് ബ്ലോക്കിലെയും പരിശീലനകേന്ദ്രങ്ങളിലാണ് ഐഎസ് കൊടുംഭീകരര്‍ക്കു ജന്മം നല്‍കുന്നതെന്നും യൂറോപ്യന്‍, ഇറാക്കി രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു. നേരത്തെ, 90 ഭീകരര്‍ക്കൊപ്പമാണ് താന്‍ യൂറോപ്പിലെത്തിയതെന്ന് പാരീസ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ വെളിപ്പെടുത്തിയിരുന്നു.

ഇവര്‍ ഇപ്പോള്‍ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ സജീവമാകുന്നതായാണ് സൂചന. പാരീസ് ആക്രമണത്തിന്റെ സൂത്രധാരനെന്നു കരുതുന്ന സല അബ്ദസലാമിനെ ബെല്‍ജിയത്തില്‍നിന്ന് അറസ്റ്റ് ചെയ്‌തെങ്കിലും ബ്രസല്‍സ് സ്ഫാടനങ്ങള്‍ സംഭവിച്ചത് ഐഎസിന്റെ ആസൂത്രണത്തിന്റെ മികവായാണ് കണക്കാക്കപ്പെടുന്നത്. ബ്രസല്‍സ് വിമാനത്താവളത്തിലും മെട്രോ സ്റ്റേഷനിലുമുണ്്ടായ സ്‌ഫോടനത്തില്‍ 31 പേര്‍ കൊല്ലപ്പെടുകയും 270 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Related posts