മുന്‍കാല പ്രാബല്യത്തോടെ ക്ഷേമനിധി വിതരണം ചെയ്യണം

knr-pensionകൂത്തുപറമ്പ്: ഹയര്‍ഗുഡ്‌സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 60 വയസ് കഴിഞ്ഞവര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ക്ഷേമനിധി വിതരണം ചെയ്യണമെന്നും ഉച്ചഭാഷിണി ഉപയോഗത്തിലെ അശാസ്ത്രീയ നിയന്ത്രണം ഒഴിവാക്കണമെന്നും കേരള ഹയര്‍ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കൂത്തുപറമ്പ് സിറ്റി ഓഡിറ്റോറിയത്തില്‍ ജില്ലാ ട്രഷറര്‍ ടി.കെ. ഹംസഹാജി പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനം ആരംഭിച്ചത്. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എ.പി. അഹമ്മദ്‌കോയ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് എ.വി. ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. മുന്‍ജില്ലാ ഭാവാഹികളായ പി. വിശ്വനാഥന്‍, സി. അച്യുതന്‍ എന്നിവരെ ആദരിച്ചു.  സംസ്ഥാന ട്രഷറര്‍ സി.പി. മമ്മുഹാജി മുഖ്യപ്രഭാഷണം നടത്തി. വാടക സാധന വിതരണ സംരംഭകരും പൊതുസമൂഹവും എന്ന വിഷയത്തില്‍ വി.കെ. സുരേഷ്ബാബു ക്ലാസെടുത്തു. നഗരസഭാ സ്റ്റേഡിയത്തില്‍ നടന്ന പൊതുസമ്മേളനം നഗരസഭാ ചെയര്‍മാന്‍ എം. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സഹായം സിഐ കെ. പ്രേംസദന്‍ വിതരണം ചെയ്തു. സിസ്റ്റര്‍ ടെസി ജോസ്, സുനില്‍ മാങ്ങാട്ടിടം എന്നിവര്‍ സഹായം ഏറ്റുവാങ്ങി. ഡയറക്ടറി പ്രകാശനം, മെഗാഷോ എന്നിവയും നടന്നു.

Related posts