കോട്ടയം: ബേക്കര്‍ ജംഗ്ഷനില്‍ പൈപ്പു പൊട്ടി വെള്ളം നഷ്്ടമാകാന് തുടങ്ങിയിട്ടു മാസങ്ങളായിട്ടും നടപടി ഉണ്ടായിട്ടില്ലെന്നു വ്യാപാരികള്‍. ബേക്കര്‍ ജംഗ്ഷനില്‍ നിന്നും ബേക്കര്‍ സ്കൂളിലേക്കുള്ള റോഡിനു മുന്നില്‍ മൂന്നു മാസത്തിലേറെയായി പൈപ്പ് പൊട്ടി വെള്ളം പാഴാകാന്‍ തുടങ്ങിയ റോഡുപണികള്‍ ഉള്‍പ്പെടെ നടന്നിട്ടും അധികൃതര്‍ പൊട്ടിക്കിടക്കുന്ന പൈപ്പിന്റെ തകരാര്‍ പരിഹാരിക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല. ദിവസത്തില്‍ വെള്ളമുള്ള സമയത്തെല്ലാം പൈപ്പിലുടെ റോഡിലേക്കു വെള്ളം ഒഴുകി പരക്കുന്ന അവസ്ഥയാണ്. പൈപ്പിന്റെ തകരാര്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടു നിരവധി തവണ അധികൃതരെ ബന്ധപ്പെട്ടങ്കെിലും കേട്ട ഭാവം ഉണ്ടായിട്ടില്ല. അടിക്കടിയുണ്ടാകുന്ന പൈപ്പിന്റെ തകരാര്‍ പരിഹരിക്കണമെന്നു വ്യാപാരികള്‍ ആവശ്യപ്പെട്ടു.
വേനല്‍ കത്തുന്നു, നഗരം കുടിവെള്ളത്തിനു കേഴുന്നു; ബേക്കര്‍ ജംഗ്ഷനില്‍ സര്‍ക്കാര്‍വക നീരുറവ !
