പാലക്കാട്: നഗരമധ്യത്തില്‍ മാലിന്യം തള്ളാന്‍ വിക്ടോറിയ കോളേജ് വക സ്ഥലം. കോളേജിനു തൊട്ടുമുന്നിലായി റോഡിനപ്പുറമുള്ള ചെറിയ സ്ഥലത്തിന്റെ അവകാശം ഉറപ്പിക്കുന്നുന്ന ബോര്‍ഡ് ഇവിടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒഴിഞ്ഞു കിടക്കുന്ന ഈ പ്രദേശത്ത് മാലിന്യം തള്ളുന്നത് നിയന്ത്രിക്കാന്‍ നടപടികളില്ല.ചുറ്റുമതില്‍ പോലുമില്ലാത്ത ത്രികോണാകൃതിയിലുള്ള ഈ സ്ഥലത്ത് കെട്ടിടാവശിഷ്ടങ്ങള്‍ മുതല്‍ സമീപത്തുള്ള ഹോട്ടലുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ വരെ നിക്ഷേപിക്കുന്നു. സ്ഥലം സംരക്ഷിച്ചു വൃത്തിയായി സൂക്ഷിക്കാന്‍ കോളേജ് അധികൃതരോ വിദ്യാര്‍ത്ഥികളോ നഗരസഭാ അധികൃതരോ യാതൊരു താത്പര്യവും കാണിക്കുന്നില്ലെന്ന പരാതി ശക്തമാണ.്
മാലിന്യം നിക്ഷേപിക്കാനുള്ള സ്ഥലമാണോ കോളജ് പരിസരം?
