വാ​ഴ​യു​ടെ നീ​ളം 9 അ​ടിയോളം; ക​ർ​ഷ​ക​ന് പ്ര​തി​വ​ർ​ഷം വാ​ഴ​ക്കൃ​ഷി​യി​ലൂ​ടെ ല​ഭി​ക്കു​ന്ന​ത് 20 ല​ക്ഷം രൂ​പ

പ​ര​മ്പ​രാ​ഗ​ത കൃ​ഷി പ​ല​പ്പോ​ഴും കു​റ​ഞ്ഞ ലാ​ഭ​മാ​ണ് ന​ൽ​കു​ന്ന​ത്. ഇത്തരത്തിൽ കു​റ​ഞ്ഞ ലാ​ഭ​വും കു​റ​ഞ്ഞ വ​രു​മാ​ന​വും കൊ​ണ്ട് ബു​ദ്ധി​മു​ട്ടു​ന്ന ക​ർ​ഷ​ക​രെ കു​റി​ച്ച് നാം ​കേ​ൾ​ക്കാ​റു​ണ്ട്. ഇ​തു​കൊ​ണ്ടാ​ണ് ആ​ളു​ക​ൾ ഇ​ത​ര കൃ​ഷി​രീ​തി​ക​ൾ തേ​ടു​ന്ന​ത്. പ​ര​മ്പ​രാ​ഗ​ത കൃ​ഷി​യി​ൽ നി​ന്ന് മാ​റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് വാ​ഴ​ക്കൃ​ഷി വ​ള​രെ മികച്ച ഒരു ഓപ്ഷനാണ്. വ​ലി​യ ലാ​ഭമാണ് വാഴക്കൃഷിയിലൂടെ ലഭിക്കുന്നത്. 

എ​ന്നാ​ൽ ഒ​മ്പ​ത് അ​ടി നീ​ള​മു​ള്ള വാ​ഴ ക​ണ്ടി​ട്ടു​ണ്ടോ? ബി​ഹാ​റി​ലെ സീ​താ​മ​ർ​ഹ​യി​ലെ ഒ​രു ക​ർ​ഷ​ക​നാ​ണ് ഇ​ത്ത​ര​ത്തി​ൽ വാ​ഴ​ക്കൃ​ഷി ചെ​യ്യു​ന്ന​ത്. ഓ​രോ വാ​ഴ​യ്ക്കും 7 മു​ത​ൽ 9 അ​ടി വ​രെ നീ​ള​മു​ണ്ട്. ഇ​ത് കാ​ണാ​നാ​യി ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ആ​ളു​ക​ൾ ഇ​വി​ടേ​ക്ക് എ​ത്താ​റു​ണ്ട്. പ്ര​തി​വ​ർ​ഷം 20 ല​ക്ഷം രൂ​പ​യാ​ണ് ഈ ​കൃ​ഷി​യി​ലൂ​ടെ ക​ർ​ഷ​ക​ന് ല​ഭി​ക്കു​ന്ന​ത്.

സീ​താ​മ​ർ​ഹി ജി​ല്ല​യി​ൽ താ​മ​സി​ക്കു​ന്ന ക​ർ​ഷ​ക​നാ​യ സു​രേ​ന്ദ്ര സിം​ഗ് വ​ൻ​തോ​തി​ൽ വാ​ഴ​ക്കൃ​ഷി ചെ​യ്യു​ന്നു. 9 അ​ടി വ​രെ നീ​ള​മു​ള്ള വാ​ഴ​യാ​ണ് അ​ദ്ദേ​ഹം വ​ള​ർ​ത്തു​ന്ന​ത് എ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. ഇ​ത്ര​യും നീ​ള​മു​ള്ള വാ​ഴ​ക​ൾ സാ​ധാ​ര​ണ ന​മ്മ​ൾ കാ​ണാ​റി​ല്ല. ഈ ​വാ​ഴ​യ്ക്ക് ക​ർ​ഷ​ക​നെ​ക്കാ​ൾ ര​ണ്ട​ര അ​ടി ഉ​യ​ര​മു​ണ്ട്. 

ക​ർ​ഷ​ക​ൻ ത​ന്നെ​യാ​ണ് ഈ ​വാ​ഴ​യ്ക്ക് ക​ല​ശ​സ്ഥാ​നി എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. 5 മു​ത​ൽ 9 അ​ടി വ​രെ നീ​ള​മു​ള്ള ഈ ​വാ​ഴ​യി​ൽ  50 ഡ​സ​നി​ല​ധി​കം വാ​ഴ​പ്പ​ഴ​ങ്ങ​ളു​ണ്ട്. ഇ​ത് മൂ​ത്ത് വ​രാ​ൻ 18 മാ​സ​മെ​ടു​ക്കു​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. 1400 മു​ത​ൽ 2000 രൂ​പ വ​രെ​യാ​ണ് വ​ലി​യ നേ​ന്ത്ര​ക്കാ​യ​യു​ടെ വി​ല. മൊ​ത്ത​ക്ക​ച്ച​വ​ട​ത്തി​ൽ ഒ​രു ഡ​സ​ൻ 40 മു​ത​ൽ 50 രൂ​പ വ​രെ​യാ​ണ് വി​ൽ​ക്കു​ന്ന​ത്.

 

Related posts

Leave a Comment