വണ്ടി വീടാക്കി യുഎസിലെ ദമ്പതിമാര്‍ നാടുചുറ്റുന്നു

homeജീവിതത്തില്‍ യാത്ര ചെയ്യാത്തവരായി ആരും തന്നെയില്ല. ദിവസം ദീര്‍ഘദൂരം യാത്ര ചെയ്യുന്നവരാണു നമ്മളില്‍ പലരും. യാത്രകളെ ഇഷ്ടപ്പെടുന്നവര്‍ എന്തു പ്രതിസന്ധികള്‍ ഉണ്ടായാലും അവയെയെല്ലാം തരണം ചെയ്തു യാത്രകള്‍ ചെയ്യാറുണ്ട്. ഇത്തരത്തില്‍ വ്യത്യസ്തമായ ഒരു യാത്ര നടത്തിക്കൊണ്ടിരിക്കുകയാണ് യുഎസിലെ നെബ്രാസ്കയിലുള്ള മെലിസ ദോഹ്മന്‍, കാര്‍സണ്‍ വോഗന്‍ ദമ്പതിമാര്‍. ഇവരുടെ യാത്ര നിരവധി പ്രത്യേകതകള്‍ നിറഞ്ഞതാണ്.

ദീര്‍ഘനാളത്തെ ആലോചനകള്‍ക്കു ശേഷമാണു മെലിസയും കാര്‍സനും യാത്രയ്ക്കായുള്ള തീരുമാനമെടുത്തത്. 48 സ്റ്റേറ്റുകളിലൂടെ രണ്ടര വര്‍ഷം നീണ്ടുനില്‍ക്കുന്ന യാത്രയാണു പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒരു ട്രെയ്‌ലര്‍ സജ്ജീകരിച്ചു. പിന്നീട് 900 ചതുരശ്ര അടിയുള്ള വീട് ഉപേക്ഷിച്ച് ഇവര്‍ ട്രെയ്‌ലറിലേക്കു താമസം മാറ്റി. ഈ വാഹനത്തിലാണ് ഇവര്‍ യാത്ര നടത്തുന്നത്. ട്രെയ്‌ലറില്‍ അടുക്കളയും ശുചിമുറിയുമെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം നാലു വയസു പ്രായമുള്ള ലാബ്രഡോര്‍ വിഭാഗത്തില്‍പ്പെട്ട ഒരു നായ കൂടിയുണ്ട്.
home1      HM

 

ഫ്രീലാന്‍സറായ കാര്‍സണ്‍ തന്റെ ലേഖനങ്ങള്‍ യുഎസിലെ പ്രസിദ്ധീകരണള്‍ക്കു നല്‍കിയാണു യാത്രയ്ക്കാവശ്യമായ പണം കണ്ടെത്തുന്നത്. മെലിസ ഒരു കമ്പനിയില്‍ അഡ്വര്‍ടൈസിംഗ് അസോസിയേറ്റായി ജോലി ചെയ്യുകയായിരുന്നു. യാത്ര തുടങ്ങിയതോടെ ഇവര്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ ആരംഭിച്ചു.

മെലിസ ദോഹ്മന്റെയും കാര്‍സണ്‍ വോഗന്റെ വിവാഹനിശ്ചയം കഴിഞ്ഞ ഡിസംബറിലായിരുന്നു. യാത്രയ്ക്കു ശേഷം വിവാഹം കഴിക്കാനാണു പദ്ധതി. ഇപ്പോള്‍ ഇവര്‍ 11 സ്റ്റേറ്റുകള്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. അരിസോണയിലേക്കായിരുന്നു ഇവരുടെ ആദ്യ യാത്ര. തുടര്‍ന്നു അലബാമ, ഫ്‌ളോറിഡ, ജോര്‍ജിയ, ലൂസിയാന, മിസിസിപ്പി, ന്യൂ മെക്‌സിക്കോ, നോര്‍ത്ത് കരോലിന, സൗത്ത് കരോലിന, ടെന്നസി, ടെക്‌സസ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. കെന്റക്കി ലക്ഷ്യമാക്കിയാണ് അവരുടെ ഇപ്പോഴത്തെ യാത്ര 12,000 മൈല്‍ ദൂരമാണ് ഇവര്‍ ഇതുവരെ യാത്ര ചെയ്തത്.

Related posts