തിരുവനന്തപുരം: സംസ്ഥാനത്ത് പൂട്ടിയ ബാറുകൾ തുറക്കുന്നത് സർക്കാരിന് വലിയ തിരിച്ചടിയാകുമെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. സർക്കാർ നിലപാട് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും സുധീരൻ പറഞ്ഞു.
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അടച്ചുപൂട്ടിയ ബാറുകൾ മാത്രമായിരിക്കും തുറക്കുകയെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞിരുന്നു. സംസ്ഥാനത്ത് 10,000 പേരിൽ കൂടുതൽ അധിവസിക്കുന്ന പഞ്ചായത്തുകളെ നഗര മേഖലകളാക്കി കണക്കാക്കി പൂട്ടിയ മദ്യശാലകൾ തുറക്കാനാണ് എക്സൈസ് വകുപ്പ് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നത്.

