ജര്‍മന്‍ ദ്വീപില്‍ ഇനി കാറ്റുകൊണ്ട് തെരുവുവിളക്കുകള്‍ തെളിക്കും

lightബെര്‍ലിന്‍: ജര്‍മനിയുടെ വടക്കന്‍ തീരത്തുള്ള ജ്യുയിസ്റ്റ് ദ്വീപില്‍ ഇനി തെരുവു വിളക്ക് തെളിക്കാന്‍ കാറ്റില്‍നിന്നുള്ള വൈദ്യുതി ഉപയോഗപ്പെടുത്തും. വികസ്വര രാജ്യങ്ങള്‍ക്കുപോലും മാതൃകയായി സ്വീകരിക്കാവുന്ന തരത്തിലാണ് ഇതിന്റെ ഡിസൈന്‍. ഓരോ വിളക്കിനും ഊര്‍ജം പകരാന്‍ പാകത്തിനുള്ള ചെറിയ ടര്‍ബെയ്ന്‍ അതിനു മുകളില്‍ത്തന്നെയാണു ഘടിപ്പിച്ചിരിക്കുന്നത്.

എപ്പോഴും നല്ല കാറ്റു കിട്ടുന്ന സ്ഥലമായതിനാല്‍ ബാറ്ററി ചാര്‍ജ് നഷ്ടപ്പെടുമെന്ന ആശങ്കയും ഇവിടെ അസ്ഥാനത്താണ്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ പുതിയ തെരുവു വിളക്കുകള്‍ സ്ഥാപിക്കും. ഒന്നര വര്‍ഷത്തോളം ദീര്‍ഘിച്ച ഗവേഷണത്തിനൊടുവിലാണ് ഇതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Related posts