കൊല്ലം: കൊല്ലം പുത്തൂരിൽ നവജാതശിശുവിന്റെ മൃതദേഹം തെരുവുനായകൾ കടിച്ചു കീറിയ നിലയിൽ കണ്ടെത്തി. മൂന്നു ദിവസം പ്രായമായ മൃതദേഹമാണു കുറ്റിക്കാട്ടിൽ കണ്ടെത്തിയത്. മാംസ കഷണങ്ങൾ തെരുവുനായകൾ കടിച്ചുകീറുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു. മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നു പോലീസ് അറിയിച്ചു.
നവജാതശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടിൽ തെരുവുനായകൾ കടിച്ചു കീറിയ നിലയിൽ
