ഡമാസ്ക്കസ്: സിറിയയില്‍ 300 ഫാക്ടറി തൊഴിലാളികളെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി. അല്‍ ബാദിയ സിമന്റ് കമ്പനിയിലെ തൊഴിലാളികളെയാണ് തട്ടിക്കൊണ്ടുപോയത്. ഡമാസ്ക്കസിനു 50 കിലോമീറ്റര്‍ കിഴക്കുമാറി ദുമീറിലായിരുന്നു സംഭവം.
തൊഴിലാളികളെ എവിടേക്കാണ് തട്ടിക്കൊണ്ടുപോയതെന്ന് കണ്ടടത്താന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്കു ശേഷമാണ് തൊഴിലാളികളെ കാണാതായത്. കഴിഞ്ഞ ദിവസം ദമീറില് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇതിനു ശേഷമാണ് തൊഴിലാളികളെ ഭീകരര്‍ ബന്ധികളാക്കിയത്. ഇവരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.