പൂജ ഷാകുന്‍ പണ്ടേ പ്രശ്‌നക്കാരി! ‘ഗോഡ്‌സെയ്ക്കു മുമ്പേ ജനിച്ചിരുന്നെങ്കില്‍ ഗാന്ധിയെ ഞാന്‍ വധിച്ചേനേ’ സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍; പൂജ മുങ്ങി

അ​​​ലി​​​ഗ​​​ഡ്: മ​ഹാ​ത്മ​ജി​യു​ടെ കോ​ല​ത്തി​ൽ വെ​ടി ഉ​തി​ർ​ത്ത കേ​സി​ൽ ഒ​ളി​വി​ൽ​പ്പോ​യി​രി​ക്കു​ന്ന ഹി​ന്ദു മ​ഹാ​സ​ഭ ദേ​ശീയ സെ​ക്ര​ട്ട​റി പൂ​ജ ഷാകുൻ പാ​ണ്ഡെ മു​ന്പും ഗാ​ന്ധി​ജി​ക്കെ​തി​രേ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ൽ കു​പ്ര​സി​ദ്ധ. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ അ​ലിഗഡി​ൽ ന​ട​ന്ന ഹി​ന്ദു മ​ഹാ​സ​ഭ​യു​ടെ ഒ​രു പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​യെ വി​ഭ​ജി​ച്ച​ത് ഗാ​ന്ധി​ജി​യാ​ണെ​ന്ന് പ​റ​ഞ്ഞ​ത് ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ചി​രു​ന്നു.

നാ​ഥു​റാം ഗോ​ഡ്സെ​യ്ക്ക് മു​ന്പേ താ​ൻ ജ​നി​ച്ചി​രു​ന്നെ​ങ്കി​ൽ താ​ൻ ത​ന്നെ ഗാ​ന്ധി​യെ കൊ​ല്ലു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പൂ​ജ അ​ന്നു പ​റ​ഞ്ഞ​ത്. സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ൽ ആ​രെ​ങ്കി​ലും വീ​ണ്ടു​മൊ​രു ഗാ​ന്ധി​യാ​കാ​ൻ ശ്ര​മി​ച്ചാ​ൽ അ​വ​രെ താ​ൻ കൊ​ല്ലു​മെ​ന്നും പൂ​ജ ഭീ​ഷ​ണി മു​ഴ​ക്കി.​ഇ​ന്ത്യ​യു​ടെ വി​ഭ​ജ​ന സ​മ​യ​ത്ത് ല​ക്ഷ​ക്ക​ണ​ക്കി​ന് ഹി​ന്ദു​ക്ക​ളു​ടെ കൊ​ല​പാ​ത​ക​ത്തി​ന് ഗാ​ന്ധി കാ​ര​ണ​മാ​യെ​ന്നും രാ​ഷ​്ട്ര​പി​താ​വെ​ന്ന സ്ഥാ​നം അ​ദ്ദേ​ഹ​ത്തി​ൽ​നി​ന്ന് എ​ടു​ത്തു​മാ​റ്റ​ണ​മെ​ന്നും പൂ​ജ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഈ ​പ്ര​സം​ഗ​ത്തി​നെ​തി​രേ വ​ന്ന ഒ​ര പ​രാ​തി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത​ല്ലാ​തെ മ​റ്റു ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല.

2017 മാ​ർ​ച്ച് 19ന് ​ഇ​വ​ർ ഫേ​സ്ബു​ക്കി​ൽ ബി​ജെ​പി നേ​താ​ക്ക​ൾ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന ഒ​രു ചി​ത്രം പ​ങ്കു​വ​ച്ചി​രു​ന്നു. മു​ൻ മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​നും കേ​ന്ദ്ര​മ​ന്ത്രി ഉ​മാ ഭാ​ര​തി​യു​മാ​ണ് ചി​ത്ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ​ഈ ചി​ത്രം ഫേ​സ്ബു​ക്കി​ൽ​നി​ന്ന് പി​ൻ​വ​ലി​ച്ചി​ട്ടു​ണ്ട്.

ഗാ​ന്ധി വ​ധം പു​ന​രാ​വി​ഷ്ക​ര​ണം എ​ന്ന പേ​രി​ൽ പൂ​ജ പ​ങ്കു​വ​ച്ച ചി​ത്ര​ത്തി​നെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഒ​ന്ന​ട​ങ്കം വ​ൻ പ്ര​തി​ഷേ​ധ​മാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.​ഗാ​ന്ധി​വ​ധ പു​ന​രാ​വി​ഷ്ക​ര​ണം ഒ​രു പു​തി​യ ച​ട​ങ്ങാ​യാ​ണ് ഹി​ന്ദു​മ​ഹാ സ​ഭ തു​ട​ങ്ങി​യി​രി​ക്കു​ന്ന​തെ​ന്നും ദ​സ​റ ദി​വ​സ​ത്തി​ലെ രാ​വ​ണ വ​ധം പേ​ലെ ഇ​ത് എ​ല്ലാ വ​ർ​ഷ​വും ആ​ഘോ​ഷി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞി​രു​ന്നു.

അ​​​ലി​​​ഗ​​​ഡി​​​ലെ നൗ​​​റം​​​ഗ​​​ബാ​​​ദി​​​നു സ​​​മീ​​​പം ഹി​​​ന്ദു​​​മ​​​ഹാ​​​സ​​​ഭ ഓ​​​ഫീ​​​സി​​​നു പു​​​റ​​​ത്ത് ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു ഗാ​​​ന്ധി​​​വ​​​ധ​​​ത്തി​​​ന്‍റെ പു​​​ന​​​രാ​​​വി​​​ഷ്കാ​​​രം. ഹി​​​ന്ദു​​​മ​​​ഹാ​​​സ​​​ഭ ദേ​​​ശീ​​​യ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പു​​​ജ ഷാ​​​കു​​​ൻ പാ​​​ണ്ഡെ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ഗാ​​​ന്ധി​​​നി​​​ന്ദ. പ​​​തി​​​മൂ​​​ന്നം​​​ഗ​​​സം​​​ഘ​​​മാ​​​ണ് ഗാ​​​ന്ധി​​​ജി​​​യു​​​ടെ കോ​​​ല​​​ത്തി​​​ൽ ക​​​ളി​​​ത്തോ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ച്ചു വെ​​​ടി​​​യു​​​തി​​​ർ​​​ത്ത​​​ത്.

തു​​​ട​​​ർ​​​ന്ന് ഇ​​​തി​​​ന്‍റെ വീ​​​ഡി​​​യോ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു. മ​​​ഹാ​​​ത്മ​​​ജി​​​യു​​​ടെ ര​​​ക്ത​​​സാ​​​ക്ഷി​​​ത്വ​​​ദി​​​നം ‘ശൗ​​​ര്യ​​​ദി​​​വ​​​സ്’ ആ​​​യി ആ​​​ചരി​​​ക്കു​​​മെ​​​ന്നും ഹി​​​ന്ദു​​​മ​​​ഹാ​​​സ​​​ഭ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.ബു​​​ധ​​​നാ​​​ഴ്ച​​​ത്തെ സം​​​ഭ​​​വം അ​​​തീ​​​വ​​​ ഗൗ​​​ര​​​വ​​​ത്തോ​​​ടെ​​​യാ​​​ണ് എ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും കു​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ക്ക​​​ശ​​​ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നും അ​​​ലി​​​ഗ​​​ഡ് എ​​​സ്എ​​​സ്പി അ​​​റി​​​യി​​​ച്ചു. തുടർന്ന് ആറു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.സം​​​ഭ​​​വ​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ പൂ​​​ജ ഷാ​​​കു​​​ൻ പാ​​​ണ്ഡെ ഒ​​​ളി​​​വി​​​ലാ​​​ണെ​​​ന്നും പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

Related posts