ആവശ്യമുള്ളപ്പോള്‍ ലാപ്ടോപ്പ്, അല്ലാത്തപ്പോള്‍ ടാബ്്ലെറ്റ്- അതാണ് ഹൈബ്രിഡ് ടു-ഇന്‍-വണ്‍ ഡിവൈസ്. വിപണിയിലെത്തിയ കാലത്ത് പോക്കറ്റിനു താങ്ങാത്ത വിലയായിരുന്നു ഇവയുടെ ഏറ്റവും വലിയ പ്രശ്നം. ഇപ്പോഴിതാ ബജറ്റ് ഹൈബ്രിഡുകള്‍ അവതരിച്ചുതുടങ്ങിയിരിക്കുന്നു. 10- 11 ഇഞ്ച് മോഡലുകള്‍ മുമ്പെങ്ങുമില്ലാത്ത വിലയ്ക്ക് ഇപ്പോള്‍ ലഭ്യമാണ്. അഴിച്ചുമാറ്റാവുന്ന സ്ക്രീനുകളാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. അപ്പോള്‍ ഏതാണ്ട് പൂര്‍ണമായും ടച്ച് സ്ക്രീന്‍ ടാബ് ആയി ഇതു മാറും. മുമ്പ് 360 ഡിഗ്രിയില്‍ കീബോര്‍ഡ് മടക്കിവയ്ക്കുകയായിരുന്നു മിക്ക മോഡലുകളിലും ചെയ്തിരുന്നത്. ഏതാനും ഹൈബ്രിഡ് മോഡലുകള്‍ പരിചയപ്പെടാം.
എയ്സര്‍ ആസ്പയര് സ്വിച്ച് 10ഇ
ഇന്റല്‍ ആറ്റം 1.33 ജിഗാഹെര്‍ട്സ് ക്വാഡ് കോര്‍ പ്രോസസര്‍, 2 ജിബി ഡിഡിആര്‍ 3 റാം, 32 ജിബി ഫ്ളാഷ് മെമ്മറി, 10.1 ഇഞ്ച് സ്ക്രീന്‍, ബ്ലൂടൂത്ത് 4.0, വിന്‍ഡോസ് 8.1 ഓപ്പറേറ്റിംഗ് സിസ്റ്റം, 8,060 എംഎഎച്ച് ബാറ്ററി എന്നിങ്ങനെയാണ് പ്രധാന ഫീച്ചറുകള്‍. 1.20 കിലോഗ്രാം ആണ് ഭാരം. ഏതാണ്ട് 27,000 രൂപയാണ് വില.
എസ്യൂസ് ട്രാന്‍സ്ഫോര്‍മര്‍ ബുക്ക് ടി100എച്ച്എ
ഇന്റല്‍ ആറ്റം 2.24 ജിഗാഹെര്‍ട്സ് പ്രോസസര്‍, 2 ജിബി റാം, 64 ജിബി എച്ച്ഡിഡി, 10.1 ഇഞ്ച് സ്ക്രീന്‍, ഇന്റല്‍ ഇന്റഗ്രേറ്റഡ് ഗ്രാഫിക്സ്, വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റം, 12 മണിക്കൂര്‍ ബാറ്ററി ലൈഫ് എന്നിവയാണ് ഫീച്ചറുകള്‍. 581 ഗ്രാം മാത്രമാണ് ഭാരം. 20,500 രൂപയാണ് ഏകദേശവില.
മൈക്രോമാക്സ് കാന്‍വാസ് ഹൈബ്രിഡ്
ഏറ്റവും കുറഞ്ഞവിലയ്ക്കു ലഭിക്കുന്ന മോഡലാണ് ഇത്. ഏതാണ്ട് 11,000 രൂപയേ ഇതിനു വരുന്നുള്ളൂ.
ഫീച്ചറുകള്‍ ഇങ്ങനെ: ഇന്റല്‍ ഫോര്‍ത്ത് ജെന്‍ 1.83 ജിഗാഹെര്‍ട്സ് ക്വാഡ്
കോര്‍ പ്രോസസര്‍, 2 ജിബി റാം, 64 ജിബിവരെ കൂട്ടാവുന്ന 32 ജിബി ഫ്ളാഷ് സ്റ്റോറേജ്, 10.1 ഇഞ്ച് ഐപിഎസ് കപ്പാസിറ്റിവ് ടച്ച് സ്ക്രീന്‍, വിന്‍ഡോസ് 8.1 ഓപ്പറേറ്റിംഗ് സിസ്റ്റം (വിന്‍ഡോസ് 10-ലേക്ക് സൗജന്യ അപ്ഡേറ്റ്). 1.1 കിലോഗ്രാമാണ് ഇതിന്റെ ഭാരം.
ഏറ്റവും പോര്‍ട്ടബിള്‍ ആയ ലാപ്ടോപ്പ് ആവശ്യമുള്ളവര്‍ക്ക് എന്തായാലും ഹൈബ്രിഡ് ഒന്നു പരീക്ഷിക്കാവുന്നതാണ്. പോക്കറ്റിന് ഇണങ്ങിയ മോഡലുകള്‍ തെരഞ്ഞെടുക്കുക.