മില്‍മയുടെ പുതിയ ഉല്‍പ്പന്നം മില്‍മ ലസി പുറത്തിറക്കി

KLM-MILMAകൊല്ലം: മില്‍മയുടെ പുതിയ ഉല്‍പ്പന്നമായ മില്‍മ ലസി പുറത്തിറക്കി. മില്‍മ ഹോമജനൈസ്ഡ് ടോണ്‍ഡ് പാല്‍ സംസ്കരിച്ച് അണുവിമുക്തമാക്കി നിയന്ത്രിത സാഹചര്യത്തില്‍ സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനത്തില്‍ പുളിപ്പിച്ച് ഉറ ചേര്‍ത്ത് തയ്യാറാക്കുന്ന പാലുല്‍പ്പന്നമാണ് മില്‍മ ലസി. 200 മില്ലിയുടെ ഒരു ബോട്ടിലിന് 20 രൂപയാണ് വില.  മധുരവും അനുവദനീയമായ രുചി വര്‍ധക വസ്തുക്കളും ആവശ്യാനുസരണം ചേര്‍ത്ത് ആസ്വാദ്യമായ വിവിധ രുചികളില്‍ മില്‍മ ലസി ലഭ്യമാകുമെന്ന് ഉല്‍പ്പനം പുറത്തിറക്കികൊണ്ട് മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ ചെയര്‍മാന്‍ കല്ലട രമേശ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

ശരീരത്തിലെ സ്വാഭാവിക സൂക്ഷ്മാണു ഘടനയും രോഗപ്രതിരോധശേഷിയും കൂട്ടുന്നതായ സൂക്ഷ്മാണുക്കള്‍ ഉപയോഗിച്ചാണ് മില്‍മ ലസി തയാറാക്കിയിരിക്കുന്നത്. കാല്‍സ്യം, വൈറ്റമിന്‍ ഡി, വൈറ്റമിന്‍ ബി എന്നിവ സമ്പുഷ്ടമായതിനാല്‍ ചര്‍മ്മത്തിനും എല്ലുകള്‍ക്കും ആരോഗ്യകരമാണെന്നും മില്‍മ ചെയര്‍മാന്‍ വ്യക്തമാക്കി.

Related posts