ജീവിതത്തിലാദ്യമായി അമ്മയെ കണ്ട കുഞ്ഞിന്റെ സന്തോഷം

sonഏതൊരു മനുഷ്യന്റെയും കരളലിയിക്കുന്ന ഒരു ദൃശ്യം കാണാം. ഒക്കുലോക്യുട്ടേനിയസ് ആല്‍ബിനിസം എന്ന രോഗം ബാധിച്ച ഏഴു മാസം പ്രായമായ ലിയോ എന്ന കുഞ്ഞിന്റെ പുഞ്ചിരിയാണു ദൃശ്യങ്ങളില്‍ കാണുന്നത്. അപൂര്‍വമായ ഈ രോഗം ബാധിച്ചാല്‍ ഒരാളുടെ ത്വക്ക്, മുടി, കണ്ണ് എന്നിവയുടെയെല്ലാം നിറത്തെ അതു ബാധിക്കും. കൂടാതെ, കണ്ണിന്റെ കാഴ്ചശക്തിയും കുറയും.

ലിയോയ്ക്കു മാതാപിതാക്കള്‍ ആദ്യമായി ഒരു കണ്ണാടി വച്ചു കൊടുക്കുന്നു. ജീവിതത്തിലാദ്യമായി അമ്മയുടെ മുഖം വ്യക്തമായിക്കണ്ട ഇവന്‍ ഹൃദ്യമായി പുഞ്ചിരിക്കുന്നതാണു ഇവിടത്തെ തുടര്‍ന്നു കാണുന്നത്. ചുറ്റും കൂടിനിന്ന മറ്റു കുടുംബാംഗങ്ങള്‍ക്കും വലിയ സന്തോഷമായി. മുറ്റത്തെ പുല്‍ത്തകിടിയും നീലാകാശവും കളിപ്പാട്ടങ്ങളുമെല്ലാം കുഞ്ഞു ലിയോ ഇഷ്ടപ്പെടാന്‍ തുടങ്ങിയിരിക്കുന്നുവെന്നും ഇത് ഏറെ സന്തോഷം പകരുന്നുവെന്നും മാതാപിതാക്കള്‍ പറയുന്നു.

Related posts