പൂരപ്രേമികളുടെ കണ്ണഞ്ചിപ്പിക്കാന്‍ വര്‍ണക്കുടകള്‍ അവസാന ഒരുക്കത്തില്‍

TCR-KUDAതൃശൂര്‍: കുടമാറ്റദിവസം പൂരപ്രേമികളുടെ കണ്ണഞ്ചിപ്പിക്കാന്‍ ഇരുവിഭാഗങ്ങളുടെയും പൂരക്കുടകള്‍ ഒരുങ്ങുന്നു. പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ അണിയറയില്‍ അമ്പതോളം സെറ്റ് കുടകള്‍ വീതം തയാറായിക്കഴിഞ്ഞു.അവസാനവട്ട മിനുക്കുപണികളും അലു ക്കുകള്‍ തുന്നിച്ചേര്‍ക്കുന്ന ജോലിയുമാണ് ഇനി ബാക്കിയുള്ളത്. കുടകളുടെ പിടികള്‍ തടികൊണ്ടും ചുറ്റുവട്ടം ചൂരലുകൊണ്ടുമാണ് നിര്‍മിക്കുന്നത്. ശീലയായി വെല്‍വറ്റും ലൈക്രയും പട്ടുമെല്ലാം ഉപയോഗിച്ചിരിക്കുന്നു. 200ഓളം കണ്ണികളടങ്ങിയ അലുക്കുകളാണ് ഓരോ കുടയ്ക്കും തുന്നിച്ചേര്‍ക്കുക.സ്ക്രീന്‍ പ്രിന്റിംഗ് കുടശീലകളില്‍ പരീക്ഷിച്ചതാണ് ഇത്തവണത്തെ പുതുമ. ശ്രീകൃഷ്ണന്റെ ചിത്രം സ്ക്രീന്‍ പ്രിന്റ് ചെയ്ത നിരവധി കുട കള്‍ തിരുവമ്പാടിയുടെ അണിയറയില്‍ കണ്ടു. രഹസ്യകേന്ദ്രങ്ങളില്‍ നടക്കുന്ന സ്‌പെഷ്യല്‍ കുടകളുടെ നിര്‍മാണവും പൂര്‍ത്തി യാക്കിഴിഞ്ഞെന്നാണു വിവരം.

പാറമേക്കാവ് വിഭാഗത്തിന്റേതു ക്ഷേത്രത്തിനു സമീപമുള്ള ദേവസ്വം അഗ്രശാലയിലും തിരുവാമ്പാടിയുടെ ചമരം ഒരുക്കങ്ങള്‍ സ്വരാജ് റൗണ്ടിലെ തിരുവമ്പാടി ദേവസ്വം കെട്ടിടത്തിലുമാണു നടക്കുന്നത്. പൂരത്തിന് മാസങ്ങള്‍ക്കുമുമ്പേ കുടകള്‍ അടക്കമുള്ള ചമയങ്ങളുടെ നിര്‍മാണം ആരംഭിച്ചിരുന്നു. കുന്നത്തങ്ങാടി സ്വദേശി വസന്തനാണ് പാറമേക്കാവിന്റെ ആനച്ചയമ ഒരുക്കങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്.

അരണാട്ടുകര സ്വദേശിയായ പുരുഷോത്തമന്‍ തിരുവമ്പാടിയ്ക്കുവേണ്ടി ചമയങ്ങള്‍ ഒരുക്കുന്നു. ആറു വര്‍ഷമായി തിരുവമ്പാടി വിഭാഗത്തിനുവേണ്ടി ആനച്ചമയങ്ങള്‍ ഒരുക്കുന്ന പുരുഷോത്തമന്‍ 30 വര്‍ഷം പാറമേക്കാവിനു വേണ്ടിയും ചമയം ഒരുക്കിയിട്ടുണ്ട്. സഹോദരങ്ങളായ പുഷ്കരന്‍, സുകുമാരന്‍ എന്നിവരും സഹോദരിയുടെ മക്കളുമടക്കം 14 പേരടങ്ങുന്ന കലാകാരന്‍മാരുടെ സംഘം അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നു.

കുന്നത്തങ്ങാടി കിഴക്കേപുരയ്ക്കല്‍ കുട്ടപ്പ ന്റെ മകന്‍ വസന്തന്റെ കീഴില്‍ 20ഓളം പേരട ങ്ങുന്ന ടീമാണു പാറമേക്കാവ് വിഭാഗ ത്തിനായി ആനക്കുടകള്‍ ഒരുക്കുന്നത്. 36 വര്‍ഷമായി പാറമേക്കാവു വിഭാഗം കുടനിര്‍മാണത്തിന്റെ അമരക്കാരനായിട്ടുള്ള വസന്തന്‍ പിതാവിന്റെ വഴി സ്വീകരിച്ചാണു പൂരത്തിന്റെ ഭാഗമായത്.ഇരുവിഭാഗങ്ങളുടേയും ചമയപ്രദര്‍ശനത്തില്‍ സ്‌പെഷ്യല്‍ കുടകള്‍ ഒഴികെയുള്ളവ പൂരപ്രേമികള്‍ക്കു കാണാം. ഇരുവിഭാഗവും കരുതിവച്ചിരിക്കുന്ന സ്‌പെഷ്യല്‍ കുടകള്‍ കുടമാറ്റംവരെ രസഹ്യമായിരിക്കും.

Related posts