ചവറ: കാണാതായ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ കടല്ഭിത്തിയോടെ ചേര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. പന്മന പോരൂ കരണ്യാശ്ശേരില് വീട്ടില്‍ ശിവരാജന് ഉഷ ദമ്പതികളുടെ മകന് കിരണ്‍ രാജ് (39) ആണ് മരിച്ചത്. ഓച്ചിറ ആശുപ ത്രിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആണ് കിരണ്‍.
നീണ്ടകര ചീലാന്തി മുക്കിന് പടിഞ്ഞാറ് ഭാഗത്ത് ഉള്ള കടല്‍ ഭിത്തിയോട് ചേര്‍ന്നാണ് മൃതദേഹം നാട്ടുകാര്‍ കണ്ടെ ത്തിയത്. ഈ മാസം 13ന് കിരണ്‍ ജോലിയ്ക്ക് പോയി വൈകിയും കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ചവറ പോലീസില്‍ പരാതി നല്‍കിയിരു ന്നു. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ യാണ് മൃതദേഹം കണ്ടത്.
മരിച്ച കിരണ്‍ രാജിന്റെ ബൈക്ക് കരിത്തുറ പള്ളിക്ക്സമീപം റോഡരികില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തില്‍ പാന്റ്സ് മാത്രം ധരിച്ച നിലയിലാണ് . ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്കി. ഭാര്യ: പ്രിയ.മകള്‍: ജാനകി കിരണ്‍. നീണ്ടകര കോസ്റ്റല്‍ പോലീസ് കേസ്സെടുത്തു.