തിരുവനന്തപുരം: പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍കൂടി മരിച്ചു. പരവൂര്‍ പൂതക്കുളം ഇടയാടി ചരുവിള വീട്ടില്‍ സത്യന് (40) ആണു മരിച്ചത്. ഇതോടെ പരവൂര്‍ വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 107 ആയി.
അപകടത്തില്‍ 113 പേര് മരിച്ചതായാണു നേരത്തേ സര്‍ക്കാര്‍ അറിയിച്ചിരുന്നതെങ്കിലും ചിലരുടെ പേരുകള്‍ ഇരട്ടിച്ചതായി കണ്ടെ ത്തിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണു മരണം 107 ആണെന്ന് ഇപ്പോള്‍ സ്ഥിരീകരിച്ചത്. ഒരേ ആളിന്റെ പേരുതന്നെ കൊല്ലത്തും തിരുവനന്തപുരത്തും രേഖപ്പെടുത്തിയതും ആ സമയത്തു മറ്റ് അപകടങ്ങളില്‍പെട്ട് എത്തിയവരുടെ പേരുകള്‍ ഇതിനൊപ്പം ചേര്ത്തതുമാണു മരണസംഖ്യയില്‍ വ്യത്യാസമുണ്ടാകാന്‍ കാരണമായത്.
ചികിത്സയിലുള്ള രണ്ടുപേരുടെ നില ഇപ്പോഴും അതീവ ഗുരുതരമാണ്. കൂടാതെ 13 പേര് ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഇവരുടെ തീവ്രപരിചരണത്തിനായി പ്രത്യേക വിദഗ്ധസംഘത്തെ നിയോഗിച്ചു. മെഡിക്കല്‍ കോളജി ലെ പൊള്ളല്‍ വിഭാഗം തീവ്രപരിചരണ യൂണിറ്റില്‍ ചികിത്സയിലിരുന്ന സ ത്യന്‍ വ്യാഴാഴ്ച രാവിലെ 10.45 നാ ണു മരിച്ചത്. 50 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. കൂടാതെ, സത്യന്‍െറ നട്ടെല്ലിനും വാരിയെല്ലിനും പൊട്ടലുണ്ടായിരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെ ചികിത്സയില്‍ കഴിയുകയായിരുന്നു. 53 പേരാണ് ചികിത്സയിലുള്ളത്.