ഭാര്യയ്ക്കു വേണ്ടി നിയമവും ചട്ടവും ഉണ്ടാക്കി; സ്വാശ്രയ കോളേജ് ഡയറക്ടറായി മന്ത്രി സുധാകരന്റെ ഭാര്യയെ നിയമിക്കാനുള്ള തീരുമാനം അഴിമതിയെന്ന് ഷുക്കൂര്‍

ആ​ല​പ്പു​ഴ: സ്വാ​ശ്ര​യ കോ​ളേ​ജ് ഡ​യ​റ​ക്ട​റാ​യി മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍റെ ഭാ​ര്യ ജൂ​ബി​ലി ന​വ​പ്ര​ഭ​യെ നി​യ​മി​ക്കാ​നു​ള്ള യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ തീ​രു​മാ​നം സ്വ​ജ​ന​പ​ക്ഷ​പാ​ത​വും അ​ഴി​മ​തി​യു​മാ​ണെ​ന്ന് ആ​ല​പ്പു​ഴ ഡി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റും മു​ൻ എം​എ​ൽ​എ​യു​മാ​യ എ.​എ. ഷു​ക്കൂ​ർ.

കോ​ള​ജ് അ​ധ്യാ​പി​ക​യാ​യി വി​ര​മി​ച്ച മ​ന്ത്രി​യു​ടെ ഭാ​ര്യ​യ്ക്കു വേ​ണ്ടി​യാ​ണ് നി​യ​മ​വും ച​ട്ട​വും ഉ​ണ്ടാ​ക്കി​യ​ത്. കേ​ര​ള​യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്കേ​റ്റി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച സ​ന്ദ​ർ​ഭം നോ​ക്കി​യാ​ണ് നി​യ​മ​നം ന​ട​ത്തി​യി​ട്ടു​ള്ള​ത്.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ആ​കാ​നു​ള്ള യു​ജി​സി യോ​ഗ്യ​ത​യും മ​ന്ത്രി​യു​ടെ ഭാ​ര്യ​യ്ക്കി​ല്ലെ​ന്ന് ഷു​ക്കൂ​ർ ആ​രോ​പി​ച്ചു. ബ​ന്ധു​നി​യ​മ​ന​ത്തി​ന്‍റെ പേ​രി​ൽ മ​ന്ത്രി സ്ഥാ​നം രാ​ജി​വ​യ്ക്കേ​ണ്ടി വ​ന്ന ഇ.​പി. ജ​യ​രാ​ജ​ന്‍റെ കേ​സി​നു സ​മാ​ന​മാ​ണ് ഈ ​നി​യ​മ​ന​വും.

അ​ഴി​മ​തി​യ്ക്കെ​തി​രെ മൈ​ക്കി​നു മു​ന്നി​ൽ ആ​ദ​ർ​ശം വി​ള​ന്പു​ന്ന സു​ധാ​ക​ര​ൻ ഈ ​സ്വ​ജ​ന​പ​ക്ഷ​പാ​ത നി​യ​മ​ന​ത്തി​നെ​തി​രെ എ​ന്തു​പ​റ​യു​ന്നു​വെ​ന്ന​റി​യാ​ൻ ജ​ന​ങ്ങ​ൾ​ക്ക് താ​ത്പ​ര്യ​മു​ണ്ടെ​ന്നും ഷു​ക്കൂ​ർ പ​റ​ഞ്ഞു.

Related posts